| Monday, 4th June 2018, 11:06 pm

നരേന്ദ്ര മോദി വെള്ളിത്തിരയിലേക്കും; മോദിയുടെ ജീവിതകഥ സിനിമയാവുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ കുറച്ച് കാലമായി ജീവചരിത്ര സിനിമകള്‍ ബോളിവുഡില്‍ ഇറങ്ങി കൊണ്ടിരിക്കുകയാണ്. മേരികോം, ഭാഗ് മില്‍ഖാ ഭാഗ്, പാഡ്മാന്‍, തുടങ്ങി നിരവധി സിനിമകളാണ് ബോളിവുഡില്‍ ഇറങ്ങിയത്. ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ജീവിതകഥയും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥയും സിനിമയാവാന്‍ പോവുകയാണ.് ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവല്‍ ആണ് മോദിയായി അണിയറയില്‍ എത്തുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ റാവല്‍ തന്നെയാണ് പുറത്ത് വിട്ടത്.


Also Read ‘അഴകേ അഴകേ ആദ്യമായി…’; നീരാളിയിലെ മോഹന്‍ലാലും ശ്രേയാ ഘോഷാലും പാടിയ പ്രണയഗാനം പുറത്ത് വിട്ടു

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരിക്കും ഇതെന്നാണ് റാവല്‍ പറയുന്നത്. തിരക്കഥാ രചന നടന്ന് കൊണ്ടിരിക്കുകയാണെന്നും വരുന്ന സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും പരോഷ് റാവല്‍ വ്യക്തമാക്കി.

1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളില്‍ എത്തും.

We use cookies to give you the best possible experience. Learn more