| Thursday, 1st August 2013, 12:15 am

നരസിംഹറാവുവിന്റെ മകന്‍ പി.വി രംഗറാവു അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹൈദരാബാദ് : മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകനും ആന്ധ്രാപ്രദേശ് മുന്‍ മന്ത്രിയുമായ പി.വി രംഗറാവു (73) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. []

ആന്ധ്രാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇദ്ദഹം ഇപ്പോള്‍ ആന്ധ്രാ നിയമസഭാംഗം കൂടിയാണ്. നരസിംഹ റാവുവിന്റെ മൂത്ത മകനായിരുന്നു രംഗറാവു.

ഹൃദ്രോഗ പരിശോധനക്കായി ബുധനാഴ്ച ആശപത്രിയില്‍ ചെന്ന ഇദ്ദേഹത്തിന്റെ നില വൈകിട്ടോടെ വഷളാവു കയായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

20 വര്‍ഷം മുമ്പ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വംഗരയിലെ 31 ഏക്കര്‍ സ്ഥലം അടക്കമുള്ള എല്ലാ സ്വത്തുക്കളും പൊതുസ്വത്തായി പ്രഖ്യാപിച്ച് ജനമനസുകളില്‍ ഇടംനേടിയ ആള്‍ കൂടിയാണ് രംഗറാവു.

അവിവാഹിതനാണ്.

Latest Stories

We use cookies to give you the best possible experience. Learn more