മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നരേന്‍. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം വൈകാതെ അന്യഭാഷ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ലാല്‍ ജോസ് സംവിധാനം ക്ലാസ്‌മേറ്റ്‌സിലെ മുരളി എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നരേന്‍ പ്രധാനവേഷത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു റെഡ് റെയ്ന്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ ലിയോണ, സച്ചിന്‍ സദാശിവന്‍, ടിനി ടോം തുടങ്ങിയവരും അഭിനയിച്ചിരുന്നു. സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ വന്ന ഈ സിനിമ അന്ന് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നരേന്‍.
‘രാഹുലിന്റെ ഭ്രമയുഗത്തിന് ശേഷമാണ് എല്ലാവരും റെഡ് റെയിന്‍ റീവിസിറ്റ് ചെയ്യാന്‍ തുടങ്ങിയത്. സിനിമ ചെയ്യുമ്പോള്‍ തന്നെ നമ്മള്‍ക്കറിയാം സിനിമ കുറച്ച് എകസ്പിരിമെന്റലാണ് എന്ന്. ഇതൊരു പരീക്ഷണ സിനിമയാണ് രണ്ട് സൈഡില്‍ നിന്നുള്ള റെസ്‌പോണ്‍സ് ഉണ്ടാകാം എന്നറിയാം. പക്ഷേ ആ ഒരു കാരണം കൊണ്ട് നമ്മള്‍ക്ക് അത് ചെയ്യാതിരിക്കാന്‍ തോന്നിയില്ല. ആ സമയത്ത് മറ്റൊരു ഇഷ്യൂ ഉണ്ടായിരുന്നു. കുറച്ചധികം ഗ്രാഫിക്‌സ് ഉപയോഗിക്കേണ്ട ഒരു സിനിമയായിരുന്നു അത്.
രാഹുലിന്റെ തന്നെ സുഹൃത്തുക്കളാണ് ഗ്രാഫിക്‌സെല്ലാം കൈകാര്യം ചെയ്തതെന്നും സൗത്ത് കൊറിയയില്‍ നിന്നൊരു ആളുണ്ടായിരുന്നുവെന്നും നരേന്‍ പറഞ്ഞു. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നം വന്നതിനാല്‍ തങ്ങള്‍ വിചാരിച്ചത് പോലെ ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ ഒരു ഏഴ് എട്ട് കോടിയുടെ ഗ്രാഫിക്‌സ് ഒരു കോടിയില്‍ തീര്‍ക്കാന്‍ പാകത്തിന് അത് സജീകരിച്ചിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തിന് സുഖമില്ലാതെ ആയി. അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നു. ഇതൊന്നും ഒരു എക്‌സ്യൂകൂസായി പറഞ്ഞിട്ട് കാര്യമില്ല. ആ ഗ്രാഫിക്‌സ് കൂടെ കുറച്ച് ഉണ്ടായിരുന്നെങ്കില്‍ കുറേ നല്ല വിഷ്വല്‍സ് വരുമായിരുന്നു സിനിമയില്‍. അത് പടത്തില്‍ മിസായി പോയി,’നരേന്‍ പറയുന്നു.
Content Highlight: Narain talks about Red Rain movie