| Monday, 23rd March 2026, 10:08 pm

റൊണാള്‍ഡോയല്ല, മെസിയാണ് മികച്ചത്; നാപോളി താരത്തിന്റെ വാക്കുകളിങ്ങനെ....

ഫസീഹ പി.സി.

ലോക ഫുടബോളിലെ ഇതിഹാസങ്ങളാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയും. ഇവരുവര്‍ക്കും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന ആരാധകര്‍ പക്ഷേ ഒരു ചോദ്യത്തിന് മുന്നില്‍ ഇരുധ്രുവങ്ങളിലായി ചേരി തിരിയും.

മറ്റൊന്നുമല്ല, മെസിയും റൊണാള്‍ഡോയിലും ആരാണ് മികച്ചതെന്ന് ചോദ്യമാണിത്. ഒരു കൂട്ടര്‍ക്ക് എന്നും മിശിഹാ ബെസ്റ്റാകുമ്പോള്‍ മറ്റൊരു കൂട്ടര്‍ റോണോയാണെന്ന് വാദിക്കും. ആരാധകര്‍ മാത്രമല്ല, പല ഫുട്‌ബോളര്‍മാരും ഇക്കാര്യത്തില്‍ പക്ഷം പിടിക്കാറുണ്ട്.

സ്‌കോട്ട് മക്ടോമിനെ.

അതുപോലെ, ഇരുവരിലും ആരാണ് മികച്ചതെന്ന് ചോദ്യത്തിന് നാപോളി മിഡ്ഫീല്‍ഡര്‍ സ്‌കോട്ട് മക്ടോമിനെയുടെ ഉത്തരം ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. സ്‌കോട്ടിഷ് ഫുട്‌ബോളര്‍ റൊണാള്‍ഡോയെ പിന്തള്ളി ലയണല്‍ മെസിയെയാണ് ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്.

മെസി ഏറ്റവും മികച്ച താരമാണെന്നും താരത്തിന്റെ കളി കണ്ടാല്‍ മാത്രം മതി അത് മനസിലാക്കാനെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത് പോലെ മറ്റൊരു താരത്തെയും കണ്ടിട്ടില്ലെന്നും ഇതിഹാസത്തിനെതിരെ കളിക്കുക വളരെ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട് ബൈബിളില്‍ സംസാരിക്കുകവെയായിരുന്നു സ്‌കോട്ട് മക്ടോമിനെയുടെ പ്രതികരണം.

‘ഒരു സംശയവുമില്ല, ഏറ്റവും മികച്ച താരം മെസിയാണ്. അവന്റെ കളി കാണുക എന്നത് മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇത് പോലെ മറ്റൊരു ഫുട്‌ബോളറെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അവന്‍ തികച്ചും മികച്ച താരമാണ്.

തീര്‍ച്ചയായും, ഞാന്‍ മെസിക്കെതിരെ പന്തുതട്ടിയിട്ടുണ്ട്, നിങ്ങള്‍ അവനെ വെല്ലുവിളിക്കാനോ അടുത്തെത്താനോ ശ്രമിച്ചാലും, അവനെതിരെ കളിക്കുന്നത് വളരെ പ്രയാസകരമാണ്,’ മക്ടോമിനെ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. Photo: TCR

അതേസമയം, മെസിയും റൊണാള്‍ഡോയും തങ്ങളുടെ കുതിപ്പ് തുടരുകയാണ്. കരിയറിന്റെ അവസാന കാലത്തോട് അടുക്കുന്ന ഇരുവരും ഗോളടിച്ചും അടിപ്പിച്ചും ഓരോ മത്സരത്തിലും ആരാധകര്‍ക്ക് വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. നിലവില്‍ 965 ഗോളുകള്‍ നേടി റൊണാൾഡോ അതിവേഗം കുതിക്കുമ്പോള്‍ 901 ഗോളുകളുമായി മെസി തൊട്ട് പിന്നിലുമുണ്ട്.

Content Highlight: Napoli midfielder Scott mctominay selects Lionel Messi as best ahead of Cristiano Ronaldo

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more