| Thursday, 5th January 2012, 4:38 pm

കൊച്ചുറക്കത്തെ കൊച്ചാക്കണ്ട!

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചുകുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ പിഞ്ചോമനയുടെ പകല്‍ സമയത്തെ കൊച്ചുറക്കം നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എത്രയോ പ്രാധാന്യമുള്ളതാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഒറ്റദിവസത്തെ കൊച്ചുറക്കം നഷ്ടപ്പെട്ടാല്‍ തന്നെ കുഞ്ഞിന് ആകാംഷയും ഉത്സാഹക്കുറവും, സന്തോഷക്കുറവുമൊക്കെയുണ്ടാവുമെന്നാണ് ഇവര്‍ കണ്ടെത്തിയത്. നന്നായി ഉറങ്ങിയില്ലെങ്കില്‍ ചെറിയ കുട്ടിയുടെ മുഖഭാവങ്ങള്‍ മാറുമെന്നാണ് ഇവര്‍ക്ക് മനസിലാക്കാനായത്. അവരെ നല്ല നിമിഷങ്ങളോട് ചെറുതായി പ്രതികരിക്കുകയും, ദേഷ്യംവരുന്ന സമയത്ത് വളരെ നെഗറ്റീവായി പെരുമാറുകയും ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ മോണിക്യു ലിബൂര്‍ഷ്വയിസ് പറയുന്നു.

കുട്ടികളുടെ ഓരോ വികാരപ്രകടനങ്ങളെ ഉറക്കക്കുറവ് ബാധിക്കും. അവരുടെ തലച്ചോറിന്റെ വളര്‍ച്ചയില്‍വരെ ഈ കൊച്ചുറക്കത്തിന് സ്വാധീനമുണ്ട്. കൊച്ചുറക്കം തീരെയില്ലാത്ത കുഞ്ഞുങ്ങളില്‍ ജീവിതാവസാനം വരെ ഉത്സാഹക്കുറവുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊച്ചുറക്കം നഷ്ടപ്പെട്ട ആരോഗ്യവാന്‍മാരായ കുട്ടികളെ സാധാരണ ഉറങ്ങുന്ന സമയം കഴിഞ്ഞ് ഒരുമണിക്കൂറിനുശേഷം പഠന വിധേയമാക്കുകയായിരുന്നു. മറ്റൊരു ദിവസം ശരിയായ ഉറക്കം ലഭിച്ചശേഷം കുട്ടികളെ നിരീക്ഷിക്കുകയായിരുന്നു. ഈ വിഷയത്തില്‍ നടക്കുന്ന ആദ്യത്തെ പഠനമാണ് കൊളറാഡോ യൂണിവേഴ്‌സിറ്റിയില്‍ നടന്നത്.

We use cookies to give you the best possible experience. Learn more