| Friday, 6th December 2013, 3:18 pm

പവര്‍സ്റ്റിയറിങ്ങുള്ള നാനോ വരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പവര്‍ സ്റ്റിയറിങ്ങില്ല എന്ന കാരണം കൊണ്ടു മാത്രം ടാറ്റ നാനോ വാങ്ങാതിരിക്കുന്നവര്‍ ഒരുപാടുണ്ടാവും.

അക്കൂട്ടര്‍ക്ക് സന്തോഷം നല്‍കുന്ന അഭ്യൂഹം ഇപ്പോള്‍ വാഹനലോകത്ത് കേള്‍ക്കുന്നുണ്ട്.

ഫെബ്രുവരിയിലെ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പവര്‍ സ്റ്റിയറിങ്ങുള്ള നാനോ പുറത്തിറങ്ങുമെന്നാണ് കേള്‍വി.

സാധാരണയിലും 25,000  30,000 രൂപ അധികമായിരിക്കും പവര്‍ സ്റ്റിയറിങ്ങുള്ള മോഡലിന്. ഡീസല്‍ എന്‍ജിനുള്ള നാനോ അടുത്തവര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്നും അഭ്യൂഹമുണ്ട്.

We use cookies to give you the best possible experience. Learn more