[]കോഴിക്കോട്: മുന്‍ സിമി പ്രവര്‍ത്തകനും നന്‍മ ബുക്‌സ് എംഡിയുമായ അബ്ദുറഹിമാന്‍ അറസ്റ്റില്‍. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കോതമംഗലം സ്വദേശിയാണ്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് കോതമംഗലം സ്വദേശിയായ അബ്ദുറഹ്മാനെ പൊലീസ് പിടികൂടിയത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകം കോഴിക്കോട് ഭാഗങ്ങളില്‍ പ്രചരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തില്‍ നന്മ ബുക്‌സില്‍ നടത്തിയ പരിശോധനയിലാണ് പുസ്തകം കണ്ടെത്തിയത് .
ദ അവത്തും ജിഹാദും എന്ന പുസ്തകമെഴുതിയത് ഹൈദ്രബാദ് സ്വദേശിയാണെന്നും പോലീസ് പറയുന്നു .