| Friday, 25th September 2026, 3:12 pm

ചോരയും നീരും ഒഴുക്കി ഉണ്ടാക്കിയ പടമാണ് ദി പാരഡൈസ്, പ്രേക്ഷകര്‍ക്ക് ട്രോളാനും ആഘോഷിക്കാനുമുള്ള അവകാശമുണ്ട്: നാനി

അശ്വിന്‍ രാജേന്ദ്രന്‍

തെലുങ്കില്‍ നിന്നും മറ്റൊരു ബിഗ് ബജറ്റ് ചിത്രം എന്ന ടാഗ് ലൈനോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ദി പാരഡൈസ്. തെലുങ്കിലെ നാച്ച്വറല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നാനിയ്ക്ക് തെലുങ്കിലെ തന്റെ സ്ഥാനം മുന്‍നിരയിലേക്ക് ഉയര്‍ത്താനുള്ള ശ്രമമായിട്ടായിരുന്നു പാരഡൈസിനെ പലരും വിലയിരുത്തിയത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ആയാ ഷേര്‍ എന്ന ഗാനവും ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു നല്‍കിയത്.

ദി പാരഡൈസ്. Photo: X.com

എന്നാല്‍ തിയേറ്ററുകളിലെ പ്രീമിയര്‍ ഷോയ്ക്ക് പിന്നാലെ വലിയ നെഗറ്റീവ് റിവ്യൂസായിരുന്നു പാരഡൈസിന് ലഭിച്ചത്. ഒരിടത്ത് പോലും എന്‍ഗേജിങ് ആക്കാത്ത കഥയും കണ്ടുപഴകിയ മേക്കിങ്ങും പാരഡൈസിനെ അസഹനീയമാക്കുകായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കെ.ജി.എഫിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കരിപ്പൊടി യൂണിവേഴ്‌സിലാണ് ചിത്രം സെറ്റ് ചെയ്തതെന്നും നാനിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രമാണിതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

ചിത്രത്തിലെ നായികയായ കയദു ലോഹാറിനെതിരെയും ട്രോളുകള്‍ രൂക്ഷമാണ്. താരം അഭിനയിച്ച പത്ത് പടങ്ങള്‍ വന്‍ പരാജയമാകുകയും പാരഡൈസും അതേ പാതയിലേക്ക് നീങ്ങുകയും ചെയ്തതോടെ ഡിസാസ്റ്റര്‍ നായിക എന്ന വിളിപ്പേരാണ് കയദുവിന് വന്നുചേര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ പാരഡൈസിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കുകയണ് നാനി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു നാനിയുടെ പ്രതികരണം.

നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും ഞാന്‍ കണ്ടു എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കുറിപ്പില്‍ പ്രേക്ഷകരുടെ സ്‌നേഹം തനിക്ക് ലഭിക്കുന്നുണ്ടെന്നും അതേസമയം എല്ലാ ട്രോളുകളും താന്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തത് തനിക്ക് ഒരുപാട് സന്തോഷം നല്‍കിയെന്നും അതേസമയം പലരും ചൂണ്ടിക്കാണിക്കുന്ന തെറ്റുക്കുറ്റങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാത്തിനും നന്ദി എന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ക്ക് നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കാനായി ഞങ്ങളുടെ ചോരയും നീരും ഒഴുക്കിയാണ് പാരഡൈസ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അതിനെ വിമര്‍ശിക്കാനും ആഘോഷിക്കാനമുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. ചിത്രത്തിന് വേണ്ടി കാണിച്ച എക്‌സൈറ്റ്‌മെന്റും എന്നോട് നിങ്ങള്‍ക്കുള്ള സ്‌നേഹവും കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ നാനി കുറിച്ചു.

Content Highlight: Nani talks about audience reaction to The Paradise movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more