മലയാളസിനിമ ഇത്രയും കാലം വേണ്ട രീതിയില്‍ ഉപയോഗിക്കാത്ത അപാര പൊട്ടന്‍ഷ്യല്‍ എന്നാണ് മോഹിനിയാട്ടത്തിന്റെ റിലീസിന് ശേഷം നന്ദു പൊതുവാളിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. 20 വര്‍ഷത്തിലധികമായി ചെറിയ വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ട നന്ദു പൊതുവാളിന്റെ അഴിഞ്ഞാട്ടമായിരുന്നു മോഹിനിയാട്ടത്തില്‍.
ഡാര്‍ക്ക് കോമഡി സിനിമകളില്‍ മലയാളത്തിലെ ബെഞ്ച്മാര്‍ക്കായ ചിത്രത്തില്‍ വന്നവരും പോയവരുമെല്ലാം അപാര സ്‌കോറിങ്ങായിരുന്നു. അതില്‍ പലരെയും അത്ഭുതപ്പെടുത്തിയത് ആരാണെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയുന്ന പേര് നന്ദു പൊതുവാളിന്റേതാണ്. പ്രധാന ഇവന്റ് സംഭവിച്ച് പിന്നീടങ്ങോട്ട് നന്ദു അവതരിപ്പിച്ച അശോകന്‍ എന്ന കഥാപാത്രത്തിന്റെ വക കൗണ്ടറുകളുടെ ഘോഷയാത്രയായിരുന്നു.
നന്ദു പൊതുവാള്‍ Photo: Netflix
ഇനി വീട്ടില്‍ നിന്നാല്‍ പൊലീസ് പൊക്കും എന്നറിയുമ്പോള്‍ നാട്ടിലേക്ക് സ്‌കൂട്ടാകാന്‍ അശോകന്‍ ശ്രമിക്കുന്നുണ്ട്. ‘പിള്ളേര്‍ക്ക് കാക്കൊല്ല പരീക്ഷയാ.. പോയില്ലെങ്കില്‍ ശരിയാവില്ല’ എന്ന് കൂളായി പറയുന്നിടത്ത് നന്ദുവിന്റെ അഴിഞ്ഞാട്ടം തുടങ്ങുകയാണ്. പൊലീസിന് പിടി കൊടുക്കേണ്ടി വരുമെന്ന അവസ്ഥയില്‍ അയാള്‍ മുങ്ങാന്‍ ശ്രമിക്കുമ്പോഴെല്ലാം ചിരിയുടെ പൂരമായിരുന്നു.
ഗോവിന്ദരാജയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കൊണ്ട് കളയുന്ന സീനിലെല്ലാം അശോകന്റെ ഡയലോഗുകള്‍ ചിരിയുടെ പൂരം തീര്‍ത്തു. പൊലീസിന്റെ മുന്നില്‍ പെടുമ്പോള്‍ ‘എനിക്ക് ഒരു സര്‍ബത്ത് കുടിക്കാന്‍ തോന്നുന്നു’, ‘എന്റെ ചെരുപ്പിന്റെ വള്ളി പൊട്ടി’ എന്നൊക്കെയുള്ള ഡയലോഗും അത് അവതരിപ്പിച്ച രീതിയും ഗംഭീരമായിരുന്നു. കവറിലെ ഇറച്ചി പട്ടിയെക്കൊണ്ട് തീറ്റിക്കുന്ന സീനും ചിരി പടര്‍ത്തി.
നന്ദു പൊതുവാള്‍ Photo: Netflix
ക്ലൈമാക്‌സില്‍ പൊലീസ് വീട്ടിലേക്ക് എത്തുമ്പോഴും അശോകന്‍ അപാര സ്‌കോറിങ്ങാണ്. പൊലീസ് വീട്ടിലേക്ക് എത്തുന്നു എന്നറിയുമ്പോള്‍ ഭാര്യയോട് ‘ജയിലില്‍ പോകാറായി. വീട് പൂട്ടി ഇറങ്ങിയേക്ക്, ചാവി അപ്പുറത്തെ വീട്ടില്‍ കൊടുത്തേക്ക്’ എന്ന് പറയുന്നുണ്ട്. ‘ഇതല്ലേ അപ്പുറത്തെ വീട്’ എന്ന് ഭാര്യ പറയുമ്പോള്‍ ‘എന്നാ ഇപ്പുറത്തെ വീട്ടില്‍ കൊടുക്ക്’ എന്ന് കാഷ്വലായി പറയുകയാണ് അയാള്‍.
സ്വാതി ദാസ് അവതരിപ്പിച്ച ഗോപനുമായുള്ള സംഭാഷണത്തിലും അശോകന്റെ വക കൗണ്ടറുകളുണ്ട്. കിറ്റിലെ ഇറച്ചി എന്തിനാണ് പട്ടിക്ക് കൊടുത്തതെന്ന് ചോദിക്കുമ്പോള്‍ ‘എന്റെ കിറ്റ്, എന്റെ ഇഷ്ടം’ എന്ന് സ്ിമ്പിള്‍ ഡയലോഗില്‍ അയാള്‍ മറുപടി ഒതുക്കുകയാണ്. വിനയ് ഫോര്‍ട്ട് ചോദ്യം ചെയ്യുമ്പോഴും കൗണ്ടറടിക്ക് കുറവൊന്നുമില്ല.
‘മുഖത്ത് ഒരു കള്ള ലക്ഷണം’ എന്ന് സി.ഐ പാര്‍ത്ഥന്‍ പറയുമ്പോള്‍ ‘ഏയ്… നല്ല പൊലീസ് ലുക്കുണ്ട്, പിന്നെ ഒരു ഓറയൊക്കെയുണ്ട്. ഈ താടി മാത്രമാണ് ഒരു ചപ്രി ഫീല്‍’ എന്ന് പൊലീസിനോടും തഗ്ഗടിക്കുകയാണ് അശോകന്‍. കിട്ടുന്ന സ്‌പെയ്‌സില്‍ അപാരമായി സ്‌കോര്‍ ചെയ്യുന്ന നന്ദു പൊതുവാളിന് ഇനിയും ഇത്തരം ഗംഭീര വേഷം കിട്ടുമെന്ന് തന്നെയാണ് കരുതുന്നത്.
Content Highlight: Nandu Poduval’s performance in Mohiniyattam discussing after OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ