| Thursday, 6th July 2023, 5:04 pm

നന്ദമുരി കല്യാണ്‍ രാമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഇരുപത്തിയൊന്നാം ചിത്രം അന്നൗണ്‍സ് ചെയ്തിരിക്കുകയാണ് നന്ദമുരി കല്യാണ്‍ രാം. പ്രദീപ് ചിലുകുരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അന്നൗണ്‍സ്മെന്റ് നന്ദമുരി കല്യാണ്‍ രാമിന്റെ പിറന്നാള്‍ ദിനത്തിലാണ് നടന്നത്.

മുപ്പ വെങ്കയ്യ ചൗധരി അവതരിപ്പിക്കുന്ന ചിത്രം അശോക ക്രിയേഷന്‍സിന്റെ ബാനറില്‍ അശോക് വര്‍ധന്‍ മുപ്പ, സുനില്‍ ബാലുസു എന്നിവരാണ് നിര്‍മിക്കുന്നു.

ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത ഗെറ്റപ്പിലാകും കല്യാണ്‍ രാം ചിത്രത്തില്‍ എത്തുന്നത്. ഡെവിള്‍ എന്ന ചിത്രത്തിന് ശേഷം കല്യാണ്‍ രാം ചെയ്യുന്ന ചിത്രം കൂടിയാകും ഇത്. ഹരി കൃഷ്ണ ബന്ധാരിയാണ് തിരക്കഥ. പി.ആര്‍.ഒ – ശബരി

Content Highlight: nandamuri kalyan ram announces his new film

Latest Stories

We use cookies to give you the best possible experience. Learn more