| Monday, 12th August 2013, 1:25 pm

ചാക്കോച്ചനൊപ്പം വളരെ കംഫര്‍ട്ടബിള്‍ ആണ്: നമിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരോടെല്ലാം ഒന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച താരമാണ് നമിത. നിവിന്‍ പോളിക്കൊപ്പവും കുഞ്ചാക്കോബോബനൊപ്പവും ദിലീപിനൊപ്പവുമെല്ലാം തകര്‍ത്തഭിനയിച്ച നമിത മലയാളത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു. []

ലാല്‍ ജോസ് ചിത്രമായ പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയിലും ഏറെ പ്രതീക്ഷയുണ്ട് നമിതക്ക്. നന്നായി ആസ്വദിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് നമിത പറയുന്നത്.

കുഞ്ചാക്കോ ബോബന്റെയൊപ്പം വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നെന്നും അഭിനയത്തില്‍ എനിക്ക് എന്റേതായ സ്‌പേസ് തന്നെന്നും നമിത പറയുന്നു. എന്നാല്‍ നിവിന്‍ പോളി മറ്റൊരു ടൈപ്പാണ്. കുറച്ചു സമയമെടുത്ത് കമ്പനിയാവുകയും ഫുള്‍ എനര്‍ജറ്റിക്കാവുകയും ചെയ്യുന്നയാളാണ് നിവിന്‍- നമിത പറയുന്നു.

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയിലെയും കൈനകരി ജയശ്രീയെന്ന കഥാപാത്രം വളരെ ബോള്‍ഡാണ്. ഒരു ക്ലാസിക്കല്‍ ഡാന്‍സറാണ് ജയശ്രീ. ഹൗസ്‌ബോട്ടിലെത്തുന്ന ടൂറിസ്റ്റുകളെ എന്റര്‍ടെയ്ന്‍ ചെയ്യുകയാണ് ജോലി.

ഒടുവില്‍ ഹൗസ്‌ബോട്ട് ജീവനക്കാരനായ ചക്ക ഗോപനുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. ചിത്രത്തിന് പ്രതീക്ഷിത അതേ സപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നമിത പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more