വെസ്റ്റ് ഇന്ഡീസും ഇന്ത്യന് തമ്മിലുള്ള അഞ്ച് മത്സരങ്ങള് അടങ്ങുന്ന ടി-20 പരമ്പര സമനിലയില് കലാശിച്ചു. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് നടന്ന മത്സരം മഴമൂലം ഒഴിവാക്കുകയായരുന്നു. ഒമ്പത് ഓവറാക്കി ചുരുക്കിയ മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് 7.4 ഓവര് പിന്നിടുമ്പോള് മഴ വീണ്ടും വില്ലനായി എത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ പരമ്പര 2-2 എന്ന നിലയില് സമനിലയാവുകയും ചെയ്തു.
മത്സരത്തില് മികച്ച പ്രകടനം നടത്തിയാണ് ഇഷാന് കിഷന് മടങ്ങിയത്. 10 പന്തില് രണ്ട് സിക്സും മൂന്ന് ഫോറും ഉള്പ്പെടെ 30 റണ്സാണ് താരം അടിച്ചു കൂട്ടിയത്. 300 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
മത്സരത്തില് ആറ് പന്തില് മൂന്ന് സിക്സറും ഒരു ഫോറും ഉള്പ്പെടെ 24 റണ്സ് നേടി നമന് ധിറും തിളങ്ങി. 400.00 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഇതോടെ ഒരു മിന്നും റെക്കോഡ് നേടാനും താരത്തിന് സാധിച്ചു. അന്താരാഷ്ട്ര ടി-20യില് മിനിമം ആറ് പന്തില് ഏറ്റവും ഉയര്ന്ന സ്ട്രൈക്ക് റേറ്റ് നേടുന്ന താരമാകാനാണ് നമന് സാധിച്ചത്.
അന്താരാഷ്ട്ര ടി-20യില് മിനിമം ആറ് പന്തില് ഏറ്റവും ഉയര്ന്ന സ്ട്രൈക്ക് റേറ്റ് നേടുന്ന താരങ്ങള്
(താരം, സ്ട്രൈക്ക് റേറ്റ്, എതിരാളി എന്ന ക്രമത്തില്)
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – 442.85 – വെസ്റ്റ് ഇന്ഡീസ് (ഏഴ് പന്തില് 31*)
ഡെയ്ന് സ്മിത് (വെസ്റ്റ് ഇന്ഡീസ്) – 414.28 – ബംഗ്ലാദേശ് (ഏഴ് പന്തില് 29)
നമന് ധിര് (ഇന്ത്യ) – 400.00 – വെസ്റ്റ് ഇന്ഡീസ് (ആറ് പന്തില് 24*)
അഭിഷേക് ശര്മയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിനെത്തിയ കീമോ പോളിന്റെ അഞ്ചാം പന്തില് ബിഗ് ഹിറ്റിന് ശ്രമിച്ച താരം ഷമര് ജോസഫിന്റെ കയ്യില് കുരുങ്ങുകയായിരുന്നു. നാല് പന്തില് ആറ് റണ്സ് ആണ് താരം നേടിയത്. ഒരു വമ്പന് സിക്സര് മാത്രം നേടിയിരുന്നു അഭിഷേകിന്റെ മടക്കം.
ഏഴ് പന്തില് 16 റണ്സ് നേടിയ സഞ്ജു സാംസണിനെ ഷമര് സ്പ്രിങ്ങര് ബൗള്ഡാക്കി. തിലക് ഏഴ് റണ്സിനാണ് മടങ്ങിയത്.
അതേസമയം വിന്ഡീസിന് വേണ്ടി നിലവില് കീമോ പോളും ഷമര് സ്പ്രിങ്ങറും രണ്ട് വിക്കറ്റുകള് വീതം നേടി. ഷമര് ജോസഫ് ഒരു വിക്കറ്റും കൈക്കലാക്കി.
Content Highlight: Naman Dhir In Great Record Achievement In 400.00 Strike Rate In T-20i