| Tuesday, 28th April 2026, 10:47 pm

കേരള ഗ്രാമീണ ബാങ്കിന്റെ ശക്തമായ വളര്‍ച്ചയും പ്രവര്‍ത്തനളും; പ്രശസംയുമായി നബാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കേരള ഗ്രാമീണ ബാങ്കിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക അവലോകന യോഗം ചൊവ്വാഴ്ച മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് നടന്നു.

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമല യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമീണ-നഗര മേഖലകളിലെ ബാങ്കിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (Financial Inclusion) ശക്തിപ്പെടുത്തുന്നതിനുള്ള ബാങ്കിന്റെ നിരന്തര ശ്രമങ്ങളെയും നബാര്‍ഡ് അഭിനന്ദിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് കൈവരിച്ച 20 ശതമാനം വളര്‍ച്ച പ്രത്യേകം പ്രശംസിക്കപ്പെട്ടു.

റീടെയില്‍ വിഭാഗത്തില്‍, പ്രത്യേകിച്ച് ഭവന വായ്പകളിലെ ബാങ്കിന്റെ ശക്തമായ വളര്‍ച്ചയെയും സംസ്ഥാനത്തെ എം.എസ്.എം.ഇ (MSME) വികസനത്തിന് ബാങ്ക് നല്‍കിയ ഗണ്യമായ സംഭാവനയെയും നബാര്‍ഡ് പ്രശംസിച്ചു.

ബാങ്കിന്റെ ശക്തമായ പ്രകടനത്തെയും ഫലപ്രദമായ ബിസിനസ് തന്ത്രങ്ങളെയും പ്രതിഫലിപ്പിക്കുന്ന വിധത്തില്‍, ഈ വര്‍ഷം ബാങ്ക് അതിന്റെ ഏറ്റവും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്.

വരും വര്‍ഷങ്ങളില്‍ സുസ്ഥിരവും വേഗത്തിലുള്ളതുമായ വളര്‍ച്ച കൈവരിക്കുന്നതിന് നബാര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ബാങ്കിന്റെ തന്ത്രങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ പറഞ്ഞു.

ഉപഭോക്തൃ സേവനവും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്.

നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജേഷ് എസ്. ഈരിമ്മലും അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു.. ജനറല്‍ മാനേജര്‍ ഹര്‍കേശ്വര്‍ പ്രസാദ് സ്വാഗതവും രാജേഷ് ടി.വി. നന്ദിയും പറഞ്ഞു.

Content Highlight: NABARD praises Kerala Grameen Bank for its strong growth and operations

Latest Stories

We use cookies to give you the best possible experience. Learn more