| Friday, 17th March 2017, 11:31 pm

നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി; കിടിലന്‍ വില്ലനായി പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീരജ് പാണ്ഡെ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ ഷബാന എന്ന കഥാപാത്രത്തിന്റെ ഭൂതകാല കഥ പറയുന്ന ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളി യുവതാരം പൃഥ്വിരാജാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ടോണി എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നീരജ് പാണ്ഡേയാണ്. ഷിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി തപ്‌സി പന്നു എത്തുന്നു.

അനുപം ഖേര്‍, മനോജ് ബാജ്‌പേയ്, ഡാനി ഡെന്‍സോഗപ്പാ എന്നിവര്‍ക്കൊപ്പം അതിഥി താരമായി അക്ഷയ് കുമാറും ചിത്രത്തില്‍ എത്തുന്നുണ്ട്.

നേരത്തേ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ അക്ഷയ് കുമാര്‍ പുറത്തിറക്കിയിരുന്നു. “നെയില്‍ പോളിഷ് ഉണക്കുമ്പോള്‍ മാത്രമാണ് ഒരു സ്ത്രീ നിസ്സഹായയാകുന്നത് എന്ന വാചകമാണ് ഷബാന എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്” എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് പോസ്റ്റര്‍ പുറത്തിറക്കിുയത്. “സുന്ദരിയാണെങ്കിലും ശക്തയാണവള്‍. പോരാടാനാണവള്‍ വന്നിരിക്കുന്നത്” എന്നാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പൃഥ്വിരാജ് കുറിച്ചത്.

ട്രെയിലര്‍:

Latest Stories

We use cookies to give you the best possible experience. Learn more