| Thursday, 12th March 2015, 10:28 am

എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:എന്‍. ശക്തനെ നിയമ സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. 74 നാല് വോട്ടുകള്‍ നേടിയാണ് ശക്തന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫിന്റെ ഐഷാ പോറ്റിക്ക് 66 വോട്ടുകളാണ് ലഭിച്ചത്. കേരള നിയമ സഭയുടെ 21ാമത് സ്പീക്കറാണ് എന്‍.ശക്തന്‍. ഇന്ന് രാവിലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.

മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തത്. പ്രോടേം സ്പീക്കര്‍ ഡൊമിനിക് പ്രസന്റേഷന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്പീക്കര്‍ സ്ഥാനത്തെത്തുന്നന ആദ്യ ഡെപ്യൂട്ടി സ്പീക്കറാണ് ശക്തന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പുതിയ സ്പീക്കറെ അഭിനന്ദിച്ചു.

സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അവധിയിലായിരുന്നപ്പോള്‍ എന്‍. ശക്തനായിരുന്നു നിയമസഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നത്. നാളെ നടക്കാനിരിക്കുന്ന ബജറ്റ് അവതരണം നിയന്ത്രിക്കുന്നത് എന്‍.ശക്തനാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കെ സ്പീക്കറായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനം ശക്തന് വെല്ലുവിളി നിറഞ്ഞതായിരിക്കും.

We use cookies to give you the best possible experience. Learn more