ടി-20 ലോകകപ്പിന് മുന്നോടിയായുള്ള വാം അപ് മത്സരത്തില്‍ ഇന്ത്യ എയും യു.എസ്.എയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നവി മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അവസാനിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചെടുത്തത്.
നാരായണ്‍ ജഗദീശന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 55 പന്തില്‍ അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 104 റണ്‍സ് നേടിയാണ് ജഗദീശന്‍ തിളങ്ങിയത്. 189.9 എന്ന സ്‌ട്രൈക്കറ്റ് റേറ്റിലാണ് ജഗദീശന്‍ എതിരാളികളെ തല്ലിത്തകര്‍ത്തത്.
അതേസമയം പരിക്കേറ്റ് തിരിച്ചെത്തിയ ഇന്ത്യന്‍ താരം തിലക് വര്‍മയ്ക്ക് മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല. 24 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 38 റണ്‍സാണ് താരം നേടിയത്. ലോകകപ്പിന് മുമ്പ് ഫോമിലേക്ക് തിരിച്ചെത്താനാണ് തിലകിന് ബി.സി.സി.ഐ വാം അപ് മാച്ച് നല്‍കിയത്.
ക്യാപ്റ്റന്‍ ആയുഷ് ബധോണി പുറത്താകാതെ 26 പന്തില്‍ 60 റണ്‍സ് നേടി ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 28 റണ്‍സിനാണ് മടങ്ങിയത്.
അതേസമയം യു.എസ്.എയ്ക്ക് വേണ്ടി അലി ഖാന്‍, ജസ്ദീപ് സിങ്, ശുഭം രഞ്ജന്‍ എന്നിവര്‍ ഓരേ വിക്കറ്റ് നേടി.
Content Highlight: N Jagadeeshan Scored Hundred Against USA In Warm Up Match