ബെംഗളൂരൂ: മൈസൂരു ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദളിത് സമുദായത്തില്‍ നിന്നുള്ള മൂന്ന് മന്ത്രി മന്ത്രിമാരെ പൊലീസ് തടഞ്ഞു. ഒക്ടോബര്‍ 21ന് ജംബൂസില്‍ ഘോഷയാത്രക്കിടെ കോട്ടെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
കന്നഡ-സാസ്‌കാരിക മന്ത്രി ശിവരാജ് തങ്കദ്ഗി, കൃഷി മന്ത്രി പി.എം നരേന്ദ്ര സ്വാമി, മുസ്രായി കെ.എസ് ബസവന്തപ്പ എന്നിവര്‍ നന്ദി ധ്വജ പൂജ നടത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും എന്നാല്‍ ദളിതരായതിനാല്‍ അവരെ തടയുകയുമായിരുന്നു.
പൂജാ ചടങ്ങ് നടക്കുന്നയിടത്ത് ഇവര്‍ പ്രവേശിക്കുന്നത് പൊലീസ് സുപ്രണ്ട് സിബി ഋഷ്യന്ത് തടയുകയായിരുന്നു. മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും മാത്രമാണ് അനുമതി നല്‍കിയത്.
എന്നാല്‍ പൊലീസ് തടഞ്ഞിട്ടും മന്ത്രിമാര്‍ പൂജ സ്ഥലത്തേക്ക് പോവുകയും ഇത് വാക്ക് തര്‍ക്കത്തിന് കാരണമാവുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് ഇവരെ കടത്തിവിട്ടത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ചീഫ് സെക്രട്ടറി ശാലിനി രജനീഷശം നല്‍കി. ‘മന്ത്രിമാരെ വേദിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഉദ്യോഗസ്ഥര്‍ അസ്വീകാര്യമായ രീതിയിലാണ് പെരുമാറിയത്. ഞാന്‍ നേരിട്ട് ഇടപെട്ട് മന്ത്രിമാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നുവെന്ന് ഉറപ്പാക്കി. എന്നിരുന്നാലും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അത്തരം നിസ്സംഗത വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Mysuru Dasara: Police prevent Dalit ministers from performing rituals – Video, controversy