ഇത് മിസ്റ്റിക് കഥകളുടെ ലോകം..ഡൂള്‍ന്യൂസ് അതിന്റെ 2000 ദിനത്തില്‍ ആരംഭിച്ച പംക്തി…
സൂഫി പറയുന്നു നൂഹ് നബിയെക്കുറിച്ച്… കുലവും ജാതിയും രൂപവും വര്‍ണവുമെല്ലാം നിശ്ചയിക്കുന്നത് ആരാണെന്നാണ് സൂഫി ചോദിക്കുന്നത്.
സൂഫി ഇത്തവണ പറഞ്ഞത് നൂഹ് നബിയെ കുറിച്ചായിരുന്നു…
ഒരിക്കല്‍ പ്രവാചകന്‍ വൈര്യൂപ്യം ബാധിച്ചൊരു നായയെ കണ്ടു.
“എത്ര വൃത്തി കെട്ടൊരു ജീവി!” ഇതായിരുന്നു പ്രവാചകന്റെ പ്രതികരണം.
നായ പ്രവാചകനോട് പ്രതിവചിച്ചു: അല്ലയോ പ്രവാചകാ… എന്റെ രൂപം എങ്ങനെയാവണെമെന്ന് എനിക്ക് നിശ്ചയിക്കാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനീ കോലെത്തെ സ്വീകരിക്കില്ലായിരുന്നല്ലോ. എന്റെ സൃഷ്ടിയിലെ വൈരൂപ്യത്തെ വിമര്‍ശിക്കുന്നതിലൂടെ എന്റെ സൃഷ്ടാവിനെ തന്നെയാണല്ലോ അങ്ങ് വിമര്‍ശിക്കുന്നത്.
നായയുടെ മറുപടി പ്രവാചകന്റെ മനസ്സിനെ അസ്വസ്ഥമാക്കി. അന്ന് മുതല്‍ ഇക്കാര്യം അലോചിച്ച് അദ്ദേഹം കരയാന്‍ തുടങ്ങി. അങ്ങനെ കരയുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ നൂഹ് എന്നായി മാറി പ്രവാചകന്റെ പേര്.