75ാം വയസിലും ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ ധൈര്യത്തോടെ ചെയ്തുകൊണ്ട് തന്നിലെ നടനെ കൂടുതല്‍ തേച്ചുമിനുക്കുകയാണ് താരം. പരീക്ഷണ സിനിമകള്‍ക്ക് തത്കാലം ബ്രേക്ക് നല്‍കി എന്റര്‍ടൈനറുകളിലാണ് ഇപ്പോള്‍ മമ്മൂട്ടി ശ്രദ്ധ നല്‍കുന്നത്.
മലയാളത്തില്‍ മാത്രമല്ല, അന്യഭാഷയിലെ സംവിധായകരും മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയാണ്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസര്‍ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തമിഴിലെ മറ്റ് സംവിധായകരും മമ്മൂട്ടിക്കൊപ്പം കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
പേരന്‍പിന് ശേഷം റാമിനൊപ്പമുള്ള പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇതില്‍ ആദ്യത്തേത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മമ്മൂട്ടി എന്ന നടനെ ഗംഭീരമായി ഉപയോഗിച്ച ചിത്രമായിരുന്നു പേരന്‍പ്. ഈ കോമ്പോ ഒരിക്കല്‍കൂടി ഒന്നിക്കുകയാണെങ്കില്‍ ഗംഭീരമാകുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നടനും സംവിധായകനുമായ മിഷ്‌കിനും മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കഴിഞ്ഞദിവസം പങ്കുവെച്ചു. മമ്മൂട്ടിക്ക് വേണ്ടി ഒരു കഥ മനസിലുണ്ടെന്നും 30 ദിവസം കൊണ്ട് അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുമെന്നും കഴിഞ്ഞദിവസം ഒരു അഭിമുഖത്തിനിടെ മിഷ്‌കിന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയിലെ നടനെ കൂടുതലായി എക്‌സ്‌പ്ലോര്‍ ചെയ്യുന്ന ചിത്രമാകും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഡൊറോത്തി കണ്ടതിന് ശേഷം കാര്‍ത്തിക് സുബ്ബരാജിനെ നേരിട്ട് വിളിച്ചുവരുത്തി അഭിനന്ദിച്ചതിന് പിന്നാലെ മമ്മൂട്ടി- കാര്‍ത്തിക് സുബ്ബരാജ് കോമ്പോയിലെ സിനിമയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കുന്ന പ്രൊജക്ട് കാര്‍ത്തിക് സുബ്ബരാജില്‍ നിന്ന് ലഭിച്ചാല്‍ ആരാധകര്‍ ഡബിള്‍ ഹാപ്പിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ നിതീഷ് സഹദേവിനൊപ്പമുള്ള മേളയുടെ ഷൂട്ടിലാണ് മമ്മൂട്ടി. ഏറെക്കാലത്തിന് ശേഷം കംപ്ലീറ്റ് എന്റര്‍ടൈനര്‍ സോണിലേക്കുള്ള മമ്മൂട്ടിയുടെ മടങ്ങിവരവാകും ഈ ചിത്രം. താരത്തിന്റെ പിറന്നാള്‍ദിനത്തില്‍ പുറത്തുവന്ന ഫസ്റ്റ് ലുക്ക് ആരാധകര്‍ ആഘോഷമാക്കി. 2027 ഏപ്രില്‍ റിലീസായി മേള പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതുന്നത്.
മേളക്ക് ശേഷം ഖാലിദ് റഹ്‌മാനൊപ്പമുള്ള മട്ടാഞ്ചേരി മാഫിയയിലാകും മമ്മൂട്ടി ജോയിന്‍ ചെയ്യുക. ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാനുമായി മമ്മൂട്ടി കൈകോര്‍ക്കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ആസിഫ് അലിയും നസ്‌ലെനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Mysskin saying he wants to work with Mammootty