| Sunday, 30th August 2026, 4:27 pm

ആ ബെസ്റ്റ്... ഇനി ആ കഥ കൂടി പറഞ്ഞാല്‍ പിന്നെ സിനിമ കാണേണ്ട ആവശ്യമില്ല; ഓഡിയോ ലോഞ്ചില്‍ വന്ന് ഐ ആം ഗെയിമിന്റെ ക്ലൈമാക്‌സ് വെളിപ്പെടുത്തി മിഷ്‌കിന്‍

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. ഓരോ അപ്‌ഡേറ്റിലും ചിത്രത്തിന്റെ ഗ്രാന്‍ഡ്വര്‍ പ്രേക്ഷകര്‍ക്ക് കൃത്യമായി മനസിലാക്കാനും സാധിക്കുന്നുണ്ട്.

കഴിഞ്ഞദിവസം എറണാകുളത്ത് ഐ ആം ഗെയിമിന്റെ ഓഡിയോ ലോഞ്ച് നടന്നു. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റിലീസ് മാറ്റിവെച്ചപ്പോള്‍ കുറഞ്ഞ ഹൈപ്പ് ഓഡിയോ ലോഞ്ചിലൂടെ ഐ ആം ഗെയിം തിരിച്ചുപിടിച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് എല്ലാവരും വലിയ പ്രതീക്ഷയാണ് പങ്കുവെച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, ആന്റണി വര്‍ഗീസ് പെപ്പെ, കതിര്‍, കയദു ലോഹര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മിഷ്‌കിനാണ്. ചിത്രത്തിലെ വില്ലനായി വേഷമിടുന്ന മിഷ്‌കിന്‍ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ക്ലൈമാക്‌സടക്കം പല കാര്യങ്ങളും മിഷ്‌കിന്‍ പ്രസംഗത്തിനിടെ വെളിപ്പെടുത്തി.

ക്ലൈമാക്‌സിലെ ഒരു ഷോട്ട് എടുക്കാന്‍ മൂന്ന് ദിവസം വേണ്ടി വന്നെന്ന് പറയാന്‍ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെ മിഷ്‌കിന്‍ പുറത്തുവിട്ടത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. ഇനി പ്രധാന കഥ കൂടി പറയുകയാണെങ്കില്‍ സിനിമ കാണേണ്ട ആവശ്യമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വേഫറര്‍ ഫിലിംസ് പങ്കുവെച്ച വീഡിയോയില്‍ നിന്ന് മിഷ്‌കിന്‍ സ്‌പോയിലര്‍ പറയുന്ന ഭാഗം നിര്‍മാതാക്കള്‍ ഒഴിവാക്കിയിരുന്നു.

എന്നാല്‍ പരിപാടി കാണാന്‍ ഓണ്‍ലൈന്‍ മീഡിയകള്‍ ഈയൊരു ഭാഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി. ഇതാണ് പലരുടെയും വിമര്‍ശനത്തിന് ഇരയായത്. ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനെ മുന്നിലിരുത്തിയാണ് മിഷ്‌കിന്‍ സ്‌പോയിലര്‍ പുറത്തുവിട്ടത്. ദുല്‍ഖറിന്റെ അവസ്ഥ വലിയ കഷ്ടമാണെന്നാണ് പലരും അഭിപ്രായപ്പെടുകയാണ്.

മിഷ്‌കിന് പുറമെ വിനയ് ഫോര്‍ട്ടിന്റെ പ്രസംഗവും പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് വിനയ് ഫോര്‍ട്ട് പറഞ്ഞ വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയായി. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് വിനയ് ഫോര്‍ട്ട് ഐ ആം ഗെയിമിനെ വിശേഷിപ്പിച്ചത്. എത്രയാണ് ചിത്രത്തിന് വേണ്ടി ചെലവാക്കിയതെന്ന് വിനയ് പറഞ്ഞിട്ടില്ല.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. ആക്ഷന്‍, ഫാന്റസി, സ്‌പോര്‍ട്‌സ് ഴോണറുകള്‍ ചേര്‍ന്ന കഥയാണ് ചിത്രത്തിന്റേത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും.

Content Highlight: Mysskin revealed the main spoiler of I’m Game movie in audio launch

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more