| Saturday, 16th May 2020, 7:56 pm

മിഷ്‌ക്കിന്റെ അടുത്ത ചിത്രത്തില്‍ അരുണ്‍ വിജയ്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിശാലുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംവിധായകന്‍ മിഷ്‌ക്കിന്‍ തുപ്പറിവാളന്‍ 2വില്‍ നിന്ന് പിന്മാറിയിരുന്നു. അതിന് ശേഷം മിഷ്‌ക്കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകനെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മിഷ്‌ക്കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി അരുണ്‍ വിജയ് എത്തുമെന്നാണ്.

എന്താണ് ചിത്രത്തിന്റെ സ്വഭാവമെന്നോ ആരൊക്കെയാണ് ചിത്രത്തില്‍ ഉണ്ടാവുക എന്നതോ റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല. ജി.എന്‍.ആര്‍ കുമാരവേലിന്റെ സിനത്തിലാണ് അരുണ്‍ വിജയ് പൂര്‍ത്തിയാക്കിയ ചിത്രം.

അറിവഴകന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ആക്ഷന്‍ ചിത്രത്തിലാണ് അരുണ്‍ വിജയ് ലോക്ഡൗണിന് മുമ്പ് അഭിനയിച്ചിരുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്ന ആള്‍ ഇന്‍ പിക്‌ചേഴ്‌സ് തന്നെയായിരിക്കും അരുണ്‍ വിജയിന്റെ അടുത്ത രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കുക.

അരുണ്‍ വിജയിന്റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പ്രൊഡക്ഷന്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നത്. ബോക്‌സര്‍, അഗ്നിചിറകുകള്‍ എന്നീ ചിത്രങ്ങളാണവ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more