| Thursday, 28th August 2025, 2:42 pm

ഈ ഓണക്കാലത്ത് മൈജിയില്‍ നിന്ന് ഇഷ്ടപ്പെട്ട ടി.വി. സ്വന്തമാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇക്കൊല്ലത്തേത് ചിരിയും സന്തോഷവും നിറഞ്ഞ ഓണമാകട്ടെ. വിപണികള്‍ സജീവമാകുന്ന ഇക്കാലയളവില്‍ മൈജി മാസ് ഓണം സീസണ്‍ 3 നിങ്ങള്‍ക്കായി നല്‍കുന്നത് കിടിലന്‍ ഓഫറുകളുടെ ഒരു പൂക്കാലം തന്നെയാണ്.

ഓണത്തിന് ഒരുമിച്ചിരുന്ന് പുതിയ സിനിമകളും വിശേഷങ്ങളും കാണാന്‍ നിങ്ങളുടെ വീട്ടിലും വേണ്ടേ ഒരു കിടിലന്‍ ടിവി. അങ്ങനെയാണെങ്കില്‍ അത് മൈജിയില്‍ നിന്നുതന്നെ സ്വന്തമാക്കാം. വ്യത്യസ്തമായ ടിവി ബ്രാന്‍ഡുകളും മോഡലുകളും ആണ് മൈജിയില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അവ അതിശയകരമായ വിലക്കിഴിവിലും ഡിസ്‌കണ്ടിലും നിങ്ങള്‍ക്ക് നേടാനാകും.

ഒരു ടി.വി വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നമ്മുടെ ആവശ്യകതയ്ക്ക് തന്നെയാണ് പ്രാധാന്യം. ഈ അത്യാധുനിക കാലത്ത് സിനിമകള്‍ കാണാന്‍ വേണ്ടി മാത്രമല്ല ടി.വി ഉപയോഗിക്കുന്നത്. ഗെയിമിങ്ങിനായും ഒ.ടി.ടിയായുമെല്ലാം ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എന്താണ് നമ്മുടെ ആവശ്യം അതിനനുസരിച്ച് ടി.വി പര്‍ച്ചേസ് ചെയ്യുക.

ഒപ്പം നമ്മുടെ വീടിനും മുറികള്‍ക്കും ഇണങ്ങുന്ന തരത്തില്‍, അതായത് ടി.വിയുടെ വലിപ്പവും മുറിയുടെ സൗകര്യവും നോക്കിയായിരിക്കണം പര്‍ച്ചേസ് ചെയ്യാന്‍. ഇതിനേക്കാളുപരി ടി.വിയും ടി.വി കാണാനിരിക്കുന്ന ആളും തമ്മില്‍ എട്ട് അടി അകലമെങ്കിലും ഉണ്ടാകണം. കൂടാതെ ടി.വിയുടെ സ്‌ക്രീന്‍ റെസലൂഷന്‍, സ്പീക്കറിന്റെ ഗുണനിലവാരം, സ്മാര്‍ട്ട് ടി.വിയാണോ അതോ സാധാരണ ടി.വിയാണോ, വിവിധ എച്ച്.ഡി ഡിസ്‌പ്ലെ തുടങ്ങിയ സ്‌പെസിഫിക്കേഷനുകളും പരിശോധിച്ച ശേഷം മാത്രം നിങ്ങള്‍ക്കിഷ്ടപ്പെട്ട ടി.വി വാങ്ങുക

മൈജിയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രോഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ പണം ഒരു തടസമാകില്ല. കാരണം ബെസ്റ്റ് ഇ.എം.ഐ ഓഫറുകളും സീറോ ഡൗണ്‍ പെയ്‌മെന്റ്കളും എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളുമാണ് മൈജി ഫ്യൂച്ചര്‍ നല്‍കുന്നത്.

മാത്രമല്ല ഈ ഓണക്കാലത്ത് മൈജിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് 25 കോടി രൂപയുടെ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളുമാണ്. 25 പേര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നേടാനാകും. കൂടാതെ സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, ടിവി, സ്മാര്‍ട്ട് ഫോണ്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം.

ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍ അത് കൊടുക്കുന്നതില്‍ ആണ് കാര്യം. അക്കാര്യത്തില്‍ മൈജി 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. നല്‍കാന്‍ കഴിയുന്ന ഓഫറുകള്‍ മാത്രമേ മൈജി പ്രഖ്യാപിക്കാറുള്ളൂ. അത് നല്‍കുകയും ചെയ്യും. നിലവില്‍ 4 വിജയികളെ മൈജി കണ്ടെത്തിയിട്ടുമുണ്ട്. ഇനിയുള്ള ചോദ്യമിതാണ്, ഈ അവസരം പാഴാക്കണോ. ഈ ഓണത്തിന് തന്നെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടിവി നിങ്ങളുടെ വീട്ടിലെത്തട്ടെ.

content highlights: myG Onam mass Onam Season 3, television offers

We use cookies to give you the best possible experience. Learn more