| Wednesday, 27th August 2025, 11:16 am

ഈ ഓണത്തിന് മൈജിയില്‍ നിന്ന് ലാപ്‌ടോപ്പ് വാങ്ങാം; കൈനിറയെ സമ്മാനങ്ങള്‍ സ്വന്തമാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്ങനെ ഒരു ഓണം കൂടി ഇങ്ങ് എത്തിയിരിക്കുകയാണ്. വിപണിയെല്ലാം സജീവം. എപ്പോഴത്തെയും പോലെ നിങ്ങളുടെ ഓണം മൈജിയോടൊപ്പം തന്നെയായിരിക്കുമല്ലോ. അതിനുള്ള കിടിലന്‍ ഓഫറുകളും അവസരങ്ങളുമാണ് മൈജി നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷം പഠനത്തിനും ജോലിക്കും വിനോദത്തിനുമായി ഒരു ഹൈടെക് ലോകം തന്നെ മൈജി മാസ് ഓണം സീസണ്‍ 3 നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സ്‌റ്റൈലും സ്പീഡും കൈകോര്‍ക്കുന്ന വലിയ ലാപ്‌ടോപ് ശേഖരം തന്നെയാണ് മൈജി ലോഞ്ച് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഓണത്തിന് മൈജിയിലൂടെ ടെക്നോളജിയുടെ സന്തോഷം നിങ്ങളുടെ വീടുകളിലെത്തും.

ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ഒരു വ്യക്തി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത് പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കോ ഗെയിമിങ്‌നായോ പഠനത്തിനായോ അല്ലാത്തപക്ഷം സാധാരണമായ ആവശ്യങ്ങള്‍ക്കോ ആയിരിക്കാം. അപ്പോള്‍ നമ്മുടെ ആവശ്യമെന്താണോ അതിനനുസരിച്ച് ലാപ്‌ടോപ്പ് പര്‍ച്ചേസ് ചെയ്യുക.

എഡിറ്റിങ്, ഗ്രാഫിക്‌സ് പോലുള്ള ജോലി ചെയ്യുന്ന ഒരാള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോട് കൂടിയ RAM, CPU, GPU എന്നിവയുള്ള ലാപ്‌ടോപ്പായിരിക്കും നല്ലത്. സ്റ്റോറേജ് സ്പേസിനും മുന്‍ഗണന നല്‍കണം. 256 GB മുതല്‍ 512 GB വരെ സ്റ്റോറേജ് സ്‌പേസുള്ളതും അതുമല്ലെങ്കില്‍ SSD+HDD കോമ്പിനേഷനുകളിലുള്ള ലാപ്‌ടോപ്പുകളും ലഭ്യമാണ്. ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ റെസലൂഷന്‍, കണക്ടിവിറ്റി, പോര്‍ട്ടലുകള്‍, കീബോര്‍ഡ്, ടച്ച്പാഡ് എന്നിവയുടെ കാര്യക്ഷമതയും പരിശോധിക്കുന്നതും നല്ലതാണ്.

25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി നിങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. 25 പേര്‍ക്ക് ടൊയാട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നല്‍കുന്നു. കൂടാതെ നിങ്ങളുടെ ഓരോ പര്‍ച്ചേസിനോടൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം.

ഇതുമാത്രമല്ല, ബെസ്റ്റ് EMI ഓഫറുകളും സീറോ ഡൗണ്‍ പെയ്‌മെന്റുകളും എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉള്‍പ്പെടെ മൈജിയും മൈജി ഫ്യൂച്ചറും നല്‍കുന്നുണ്ട്. ഇതിലൂടെ ലളിതമായ തവണ വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആകും.

കൂടാതെ മറ്റു ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകള്‍ ഡിസ്‌കൗണ്ടുകളും മൈജി ഉറപ്പുനല്‍കുന്നു. ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ നല്‍കുന്നതില്‍ ആണ് കാര്യം. അക്കാര്യത്തില്‍ മൈജി 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. നല്‍കാന്‍ കഴിയുന്നത് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ. അത് നല്‍കുകയും ചെയ്യും. നിലവില്‍ നാല് വിജയികളെ മൈജി തെരഞ്ഞെടുത്തിട്ടുമുണ്ട്.

CONTENT HIGHLIGHTS: myG Onam mass onam season 3, laptop offers

We use cookies to give you the best possible experience. Learn more