| Monday, 6th September 2010, 11:31 am

എന്റെ വിവാഹമാണ് പ്രധാനം: മനീഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവാഹശേഷം തന്റെ ജീവിതം മാറിപ്പോയി. ഇപ്പോള്‍ അതൊരു വിജയമാക്കണമെന്നാണ് തന്റെ ലക്ഷ്യം. ബോംബെ, ദില്‍സെ, തുടങ്ങി നിരവധി സിനിമകളിലൂടെ യുവാക്കളുടെ മനം കവര്‍ന്ന മനീഷാ കൊയ്‌രാളയാണ് ഇപ്പോള്‍ ഇങ്ങിനെയൊക്ക പറയുന്നത്.

നേപ്പാളിലെ ബിസിനസുകാരനായ ദഹല്‍ സമ്രാട്ടിനെയാണ് മനീഷ ജൂണില്‍ വിവാഹം കഴിച്ചത്. ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജൂറി മെംബറായതിനാല്‍ ജര്‍മനിയിലും ഫിന്‍ലാന്റിലുമായിരുന്നു ഹണിമൂണ്‍. അതിനുശേഷം കുറെ നാള്‍ പാരിസിലും കറങ്ങി മനീഷ.

അത് തനിക്ക് സ്വപ്‌ന നഗരമാണ്. എന്നാല്‍ ഭര്‍ത്താവിനൊപ്പം അവിടെയായിരിക്കുക എന്നത് സ്വപ്നത്തെ മറികടക്കുന്ന സ്വപ്‌നമാണ്. എല്ലാംകൊണ്ടും താന്‍ വളരെ സന്തോഷവതിയായിരുന്നു മനീഷ പറഞ്ഞു തുടങ്ങി.പാരിസില്‍ ഒരു വീടു വയ്ക്കാനാണ് മനീഷയുടെ ആഗ്രഹം.

വിവാഹം ഒരാളുടെ ജീവിതകാഴ്ച്ചപ്പാട് മാറ്റിമറിക്കുമെന്നത് സത്യമാണ്. ഇപ്പോള്‍ തനിക്കത് മനസിലാവുന്നുണ്ട്. തന്റെ കുടുംബം ഏറ്റവും പ്രിയപ്പെട്ടതാണെങ്കിലും ഇപ്പോള്‍ സമ്രാട്ടിന്റെ കുടുംബവും എനിക്ക് പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ അമ്മയും അച്ഛനും സഹോദരനും വളരെ സ്‌നേഹമുള്ളവരാണെന്നും പറയുന്നു മനീഷ.

എന്നാല്‍ തന്നെ പോലെ സ്വതന്ത്ര കാഴ്ചപ്പാടുള്ള ഒരു സ്ത്രീക്ക് വിവാഹം ഒരു കടമ്പതന്നെയാണെന്ന് പറയാന്‍ മനീഷയ്ക്കു മടിയില്ല.

ഈ വിവാഹം വിജയിക്കണമെന്നാണ് തന്റെയും സാമിന്റെയും ലക്ഷ്യം. തങ്ങളെ സ്‌നേഹിക്കുന്നവരുടെ അനുഗ്രഹമുണ്ടെങ്കില്‍ എല്ലാം സാധിക്കുമെന്നാണ് കരുതുന്നത്. അത് അങ്ങിനെ തന്നെ നടക്കും. ഒരു വിവാഹം വിജയകരമാക്കാന്‍ എത്ര പണിപ്പെടണമെന്ന് ഇപ്പോള്‍ മനസിലാവുന്നുണ്ട്. രണ്ടു പേര്‍ക്കും അതു പ്രയാസമാണെങ്കിലും തങ്ങള്‍ അതിനു പരിശ്രമിക്കുന്നുണ്ടെന്നും മനീഷ പറഞ്ഞു. പരസ്പരം സ്‌നേഹിക്കുന്നതിനാല്‍ എല്ലാം നന്നായി പോകുന്നു. ഇപ്പോള്‍ സിനിമ ജീവിതത്തെക്കുറിച്ച മനീഷ് ആലോചിക്കുന്നതേയില്ല. ഇപ്പോള്‍ അതൊന്നും തന്റെ ചിന്തയിലില്ല. ഇതല്ലെങ്കില്‍ മറ്റൊരു തരത്തില്‍ താന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും മനീഷ് പറഞ്ഞു.

അയാം ഇന്‍ ന്യൂയോര്‍ക്ക്, ദീപ്തി നവലിന്റെ ദോ പൈസേ കി ധൂപ്, ചാര്‍ അനേ കി ബാരിഷ് എന്നിവയുടെ സ്‌ക്രീനിങിനാണ് മനീഷ ഭര്‍ത്താവില്ലാതെ മുംബൈയില്‍ എത്തിയിരിക്കുന്നത്. മലയാളം ചിത്രത്തിന്റെ ബാക്കി ചിത്രീകരണവും പൂര്‍ത്തിയാക്കാനുണ്ട്. അതിനുശേഷം കാഡ്മണ്ഡുവിലേക്ക് പുറപ്പെടും. എന്നാല്‍ വിവാഹപാര്‍ട്ടി നല്‍കുന്ന കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ കൂടുതല്‍ ആഘോഷത്തിനായി കാത്തിരിക്കുകയാണെന്നും മനീഷ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more