| Wednesday, 3rd August 2016, 8:19 pm

'എന്റെ അന്ത്യാഭിലാഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒളിമ്പിക്‌സ് സ്വര്‍ണ്ണം'; ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയര്‍പ്പിച്ച് ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: തന്റെ അവസാനത്തെ ആഗ്രഹം ഈ വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീം വീണ്ടും ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കുകയാണെന്ന് ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനായിരുന്ന ഇദ്ദേഹം മുന്‍ പരിശീലകനും മാനേജറും കൂടിയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഇത്തവണ നല്ല പ്രതീക്ഷയുണ്ടെന്നും ശ്രീജേഷിന് കീഴിലുള്ള ടീമിന് മെഡല്‍ നേട്ടം പ്രയാസകരമായിരിക്കില്ലെന്നും 92 കാരനായ ഈ വെറ്ററന്‍ താരം പറഞ്ഞു. കായികമായി മാത്രമല്ല മാനസികമായും താരങ്ങള്‍ ഒരുങ്ങണമെന്നും, ശുഭ പ്രതീക്ഷയാണ് എപ്പോഴും വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

“ഉയരങ്ങളെ സ്വപ്‌നം കാണുക, അതിനായി നന്നായി അധ്വാനിക്കുക, നല്ലത് മാത്രം ചിന്തിക്കുക ഇത് നിങ്ങളെ സമര്‍ത്ഥരാക്കും അവര്‍ക്കേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ” സിംഗ് കൂട്ടിച്ചേര്‍ത്തു.

ഹോക്കി ടീമിന് മാത്രമല്ല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും താന്‍ വിജയാശംസകള്‍ നേരുന്നതായും ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ ഈ ഒളിമ്പ്യന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more