മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റർ വൺ: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷൻ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെന്റെ ലുക്കും പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നു.
ഡൊമിനിക് അരുൺ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ലോകഃ എന്ന പേരിൽ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണിത്.
ചിത്രത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ചിത്രത്തിൽ ചന്തു സലിം കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ തന്നെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛനായ സലീം കുമാറിന്റെ ആഗ്രഹമെന്ന് ചന്തു പറയുന്നു.
എന്റെ അച്ഛന് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം എന്നാൽ പഠിക്കാൻ പറ്റാത്തത് കൊണ്ട് ആയില്ല. എനിക്ക് പഠിക്കാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞത് പഠിക്കാൻ പോയപ്പോഴാണ്.
താൻ എൻട്രൻസിനൊക്കെ പോയിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. തോമസിന്റെ കോച്ചിങ്ങ് സെന്ററിൽ കോച്ചിങ്ങിന് പോയിട്ടുണ്ടെന്നും ചന്തു പറയുന്നു. ഒരിക്കൽ പി.സി. തോമസ് എൻട്രൻസ് കോച്ചിങ്ങിന്റെ അവിടെ വന്നിട്ടുണ്ടായിരുന്നെന്നും അപ്പോൾ അവിടെയുള്ളവർ സലീം കുമാറിന്റെ മകൻ അവിടെ പഠിക്കുന്നുണ്ടൈന്ന് പറഞ്ഞുവെന്നും ചന്തു കൂട്ടിച്ചേർത്തു.
എന്നാൽ അദ്ദേഹം തന്നെ കാണാൻ വന്നപ്പോൾ താനവിടെ ഉണ്ടായിരുന്നില്ലെന്നും താനപ്പോൾ സെവൻത് ഡേ കാണാൻ പോയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് പഠിക്കാൻ പറ്റില്ലെന്ന് അപ്പോഴാണ് എല്ലാവർക്കും മനസിലായതെന്നും ചന്തു സലീംകുമാർ കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ലോകഃ ചാച്റ്റർ വൺ: ചന്ദ്രയുടെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: My father wanted me to become a doctor says Chandu Salimkumar