| Saturday, 24th October 2026, 12:34 pm

ഓഫീസില്‍ പോവുന്നതിന് മുമ്പ് പശുക്കളെ പരിപാലിക്കുന്നതാണ് ദിനചര്യ; എനിക്ക് പ്രചോദനം നരേന്ദ്ര മോദി: അനന്ത് അംബാനി

നിഷാന. വി.വി

ന്യൂദല്‍ഹി: പശുക്കളുടെ സംരക്ഷണം തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി. പാലുല്‍പ്പാദിക്കാത്ത ഏഴ് ലക്ഷം പശുക്കളെ ഉള്‍പ്പെടെ ഒമ്പത് ലക്ഷത്തോളം പശുക്കളെ താന്‍ സംരക്ഷിക്കുന്നുണ്ടെന്ന് അനന്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വീഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

പശുക്കളുടെ സംരക്ഷണത്തിനായി താന്‍ എട്ട് സംസ്ഥാനങ്ങളിലായി 100 ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും 50000ത്തോളം പശുക്കളെ ഇതിനോടകം തന്നെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അനന്ത് അംബാനി പറഞ്ഞു.

പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമപരമായി അനുവദിച്ചിട്ടുള്ള രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ നിന്ന് തന്റെ ആളുകള്‍ അവയെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നുണ്ട്. ഓഫീസില്‍ പോകുന്നതിന് മുന്‍പ് വീട്ടിലെ ആറ് പശുക്കളെ പരിചരിക്കുന്നതാണ് തന്റെ ദിനചര്യയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളാണ് ഇതിന് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ അനന്ത് അംബാനക്ക് പിന്തുണയുമായി നിരവധി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: My daily routine includes taking care of the cows before heading to the office; Narendra Modi is my inspiration: Anant Ambani

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more