| Saturday, 11th April 2026, 12:38 pm

ഈ യാത്രയിലെ എന്റെ സഹയാത്രികര്‍; മിനാബിലെ കുരുന്നുകളുടെ ചിത്രങ്ങളുമായി ഇറാന്‍ സ്പീക്കര്‍

നിഷാന. വി.വി

ടെഹ്‌റാന്‍: യു.എസുമായുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ പ്രതിനിധി സംഘം ഇസ്‌ലാമാബാദിലേക്ക് പോയ വിമാനത്തില്‍ മിനാബിലെ സ്‌കൂളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍.

കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളില്‍ കുട്ടികളുടെ ചിത്രങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ചെരുപ്പുകള്‍ എന്നിവ വെച്ചിരുന്നു.

ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് അലി ഗാലിബഫാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈ യാത്രയിലെ എന്റെ സഹയാത്രികര്‍ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിമാനത്തിനുള്ളിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മിനാബ് 168 എന്ന ഹാഷ്ടാഗും എക്‌സിലെ പോസ്റ്റിന് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28ന് നടന്ന ഇസ്രഈല്‍- അമേരിക്ക സംയുക്ത മിസൈല്‍ ആക്രമണത്തില്‍ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിലെ 165 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.

മിനാബിലെ കുട്ടികളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല എന്ന അടിക്കുറിപ്പോടെ വിവിധ ഇറാനിയന്‍ എംബസികളും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കാണ് ഇറാന്റെ പ്രതിനിധി സംഘം ഇസ്‌ലാമാബാദിലെത്തിയിരിക്കുന്നത്.

ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടയക്കുകയും ചെയ്താല്‍ മാത്രമേ അമേരിക്കയുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: My companions on this journey; Iran Speaker with pictures of children in Minab

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more