| Thursday, 1st October 2015, 2:11 pm

ഐനിലെ ഗാനം പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത “ഐന്‍” സിനിമയിലെ ഗാനം റിലീസ് ചെയ്തു. “കാലമാം വേദി” എന്ന പാട്ട്  കേരളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik247 ആണ് റലീസ് ചെയ്തത്. വിശാല്‍ ജോണ്‍സണ്‍ന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നിരിക്കുന്നത്. രാഹുല്‍ രാജും അനിത ഷൈഖുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സിദ്ധാര്‍ഥ് ശിവ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഐനില്‍, മുസ്തഫയും രചന നാരായണന്‍കുട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. 2014ലെ ദേശീയ ചലചിത്ര അവര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച മലയാള ചിത്രമായി  “ഐന്‍”  തെരഞ്ഞെടുക്കപ്പെടുകയും ചിത്രത്തിലെ പ്രകടനത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കുകയും ചെയ്തിരുന്നു.

2014 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച കഥാകൃത്തെന്ന ബഹുമതിയും “ഐന്‍”  നേടി കൊടുത്തു. 1:1.3 എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിച്ച ഈ ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more