| Thursday, 13th February 2014, 8:29 am

മുസാഫര്‍നഗര്‍ കലാപം: സി.ബി.ഐ അന്വേഷണം എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി:മുസാഫര്‍നഗര്‍ കലാപത്തില്‍ സി.ബി.ഐ അന്വേഷണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു. കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയെ സുപ്രീം കോടതിയില്‍ വച്ചാണ് സര്‍ക്കാര്‍ എതിര്‍ത്തത്.

കഴിവിനനുസരിച്ച് സാധ്യമായ സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകന്‍ യു.യു ലളിത് ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങുന്ന ബെഞ്ചിനെ ബോധിപ്പിച്ചു.

ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം നടത്തി കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയാല്‍ എല്ലാം വെറുതെയാവും.

നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ വിവേചനം ഉണ്ടായിട്ടില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചുവെന്നത് തെറ്റായ വിവരമാണെന്നും ലളിത് വ്യക്തമാക്കി.

മുസാഫര്‍നഗര്‍, ശംലി ജില്ലകളിലെ ഇരകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.

മുഹമ്മദ് ഫാറൂണ്‍, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, മീററ്റ് ജില്ല ജാട്ട് മഹാസഭ, എന്‍.ജി.ഒ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

Latest Stories

We use cookies to give you the best possible experience. Learn more