| Saturday, 21st September 2019, 9:05 am

മുസ്തഫ സംവിധായകനാവുന്നു; ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂ, അന്ന ബെന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേശീയ പുരസ്‌കാരം നേടിയ നടനായ മുസ്തഫ സംവിധായകനാവുന്നു. ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂ, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

സുധി കോപ്പ, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, വിജിലേഷ് കരയാട്, നിഷ സാരംഗ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തും. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുസ്തഫയും നിഖില്‍ വാഹിദും സുധാസും ചേര്‍ന്നാണ് ഒരുക്കിയത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും.

സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന. അനീസ് നാടോടിയാണ് കലാസംവിധാനം. സെപ്തംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more