| Tuesday, 28th August 2018, 5:02 pm

ഇത് വെറും വാക്കല്ല, കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉറപ്പാണ്; മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസ് അധികാരത്തിലേറിയാലുടന്‍ മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യതൊഴിലാളികള്‍ രാജ്യത്ത് കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ മുന്നിട്ടിറങ്ങിയത് മത്സ്യതൊഴിലാളികാളാണെന്നും അദ്ദേഹം പറഞ്ഞു.

എഴുപതിനായിരത്തോളം പേരെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്, മത്സ്യബന്ധന മേഖലക്കായി പ്രത്യേക മന്ത്രാലയം ഞാന്‍ യാഥാര്‍ഥ്യമാക്കും ഇത് വെറും വാക്കല്ല, കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Also Read നട്ടെല്ലില്ലാത്ത മോദി സര്‍ക്കാരിനെ പാഠം പഠിപ്പിച്ചിരിക്കും: ബി.ജെ.പി നേതൃത്വത്തിനെതിരെ സ്റ്റാലിന്‍

നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ രാഹുലിന്റെ സന്ദര്‍ശത്തില്‍ പ്രതീക്ഷയുണ്ടെന്നും തങ്ങളുടെ എല്ലാ പ്രശ്നങ്ങളും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ക്യാമ്പിലുള്ളവര്‍ പറഞ്ഞിരുന്നു. രാഹുല്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയോ എന്ന ചോദ്യത്തിന് “സഹായിക്കുമെന്നാണോ പറഞ്ഞതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ലെന്നും പക്ഷേ ഞങ്ങള്‍ക്ക് ചെറിയൊരു ഊഹമുണ്ടെന്നും അദ്ദേഹത്തിന്റെ മുഖത്തുനിന്നും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് തന്നെയാണ് മനസിലായതെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

29ന് കോഴിക്കോട് വയനാട് മേഖലകളിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉണ്ടാവുക. പിന്നീട് ദല്‍ഹിയിലേക്ക് മടങ്ങും

We use cookies to give you the best possible experience. Learn more