ന്യൂദല്‍ഹി: രാജ്യത്ത് മുസ്‌ലിങ്ങള്‍ സുരക്ഷിതരാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് സെയ്ദ് സാദത്തുല്ല ഹുസൈനി.
ഇന്ത്യയിലെ നിയമവ്യവസ്ഥ, ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയെ അഭിനന്ദിച്ച് കൊണ്ട് മാര്‍ച്ച് ഏഴിന് ദല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘തീര്‍ച്ചയായും ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. ഇന്ത്യയിലെ നിയമം, ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയുടെ ഫലമായി ഇവിടെ നിലനില്‍ക്കുന്ന സമാധാനത്തിന് ഞങ്ങള്‍ അല്ലാഹുവിന് നന്ദി പറയുന്നു,’ അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ദേശീയ പ്രസിഡന്റായ സയ്യിദ് സാദത്തുള്ള ഹുസൈനി 1990 മുതല്‍ തന്നെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
2019ല്‍ തന്നെ 45ാം വയസ്സിലാണ് അദ്ദേഹം ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. 2027 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
Content Highlight: Muslims are safe in India: Jamaat-e-Islami Hind President