| Saturday, 25th April 2026, 7:00 am

മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ പ്രജനനം നടത്തുന്ന ജിഹാദി പന്നികള്‍: വിവാദ പരമാര്‍ശവുമായി ബി.ജെ.പി വനിതാ നേതാവ്

നിഷാന. വി.വി

മീററ്റ്: മുസ്‌ലിങ്ങള്‍ക്കെതിരെ വിവാദപരാമര്‍ശവുമായി പശ്ചിമ ഉത്തര്‍പ്രദേശിലെ മഹിളാ മോര്‍ച്ച മേഖലാ സെക്രട്ടറി ഉദിതാ ത്യാഗി.

‘കൂട്ട പ്രജനനത്തില്‍ ഏര്‍പ്പെടുന്ന ജിഹാദി പന്നികള്‍’ എന്നായിരുന്നു മുസ് ലിങ്ങളെക്കുറിച്ചുള്ള ഉദിതാ ത്യാഗിയുടെ പരാമര്‍ശം.

മീററ്റിലെ പി.വി.എസ് മാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ത്യാഗിയുടെ പരാമര്‍ശം.

ഹിന്ദു സമുദായം നിലനില്‍ക്കണമെങ്കില്‍ ഹിന്ദു സ്ത്രീകള്‍ മൂന്നോ നാലോ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഇത് ഒരു മതപരമായ കടമയായിട്ടാണ് അവര്‍ പ്രസംഗത്തില്‍ അവതരിപ്പിച്ചത്.

ജിഹാദി പ്രചനനത്തെ ചെറുക്കുന്നതിന് ഇത് അത്യാവശ്യമാണെന്നും ത്യാഗി പറഞ്ഞു.

ഒമ്പത് കുട്ടികളായാലും നാല് കുട്ടികളായാലും, എന്റെ കുട്ടികളുടെ കഴുത്ത് വെട്ടുന്ന ഒരു സാഹചര്യം വന്നാല്‍, എന്റെ വീട്ടില്‍ കുട്ടികളും ആയുധങ്ങളും ഇല്ലെങ്കില്‍ ഞാന്‍ അതിജീവിക്കില്ല. ഇതൊരു ലളിതമായ പ്രാക്ടിക്കല്‍ കാല്‍ക്കുലേഷന്‍ മാത്രമാണ്.
എനിക്ക് നാല് കുട്ടികളുണ്ടെങ്കില്‍ അവര്‍ എനിക്ക് വേണ്ടി പോരാടാന്‍ കൂടെയുണ്ടാകും, അപ്പോള്‍ ഞാന്‍ അതിജീവിക്കാനുള്ള സാധ്യത കൂടും. അതുകൊണ്ട് ഇതൊരു സാധ്യതകളുടെ കളിയാണ്,’ അവര്‍ പറഞ്ഞു.

സമുദായത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഒമ്പത് കുട്ടികള്‍ വേണമെന്ന് തന്റെ സംഘടന വാദിക്കുന്നില്ലെന്നും എന്നാല്‍ മൂന്നോ നാലോ കുട്ടികള്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.

ആരാണ് ആക്രമിച്ചതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജിഹാദി പന്നികള്‍ എന്നായിരുന്നു ത്യാഗിയുടെ മറുപടി.

‘ജിഹാദി പന്നികള്‍, പന്നികളെപ്പോലെ പ്രജനനം നടത്തുന്നവര്‍. ഇതില്‍ കൂടുതല്‍ എന്ത് വ്യക്തതയാണ് നിങ്ങള്‍ക്ക് വേണ്ടത്? ഞങ്ങള്‍ മുസ്‌ലിങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്,’ അവര്‍ ആക്രോശിച്ചു.

വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ വര്‍ഗീയമായി ധ്രുവീകരിക്കാനാണ് ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

2015ല്‍ ഉന്നാവോയില്‍ നിന്നുള്ള എം.പി സാക്ഷി മഹാരാജ്, ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ആവശ്യപ്പെട്ടത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Muslims are breeding jihadi pigs in large numbers: BJP woman leader with controversial statement

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more