ലഖ്‌നൗ: മദ്യം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യപ സംഘം മുസ്‌ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. മദ്രസ വിദ്യാര്‍ത്ഥിയായ മുന്‍താസിറിനെയാണ് സംഘം ക്രൂരമായി ആക്രമിച്ചത്.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും ദേവ്ബന്ദിലേക്ക് പോവുന്നതിനിടെയായിരുന്നും സംഭവം.
വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ച സംഘം പണവും മൊബൈല്‍ ഫോണും കവരുകയും ഖതൗലി സ്‌റ്റേഷനില്‍ ഇറക്കി വിടുകയും ചെയ്തു. ട്രെയിനില്‍ മദ്യപിക്കുകയായിരുന്ന അക്രമി സംഘം വിദ്യാര്‍ത്ഥിയോട് മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍ ഇത് നിരസിച്ച് മറ്റൊരു കോച്ചിലേക്ക് മാറിയ വിദ്യാര്‍ത്ഥിയെ സംഘം പിന്തുടര്‍ന്ന് അസഭ്യം പറയുകയും ആക്രമിക്കുകയും സാധനങ്ങള്‍ കവരുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ ഇത്തരത്തില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ബറേലി റെയില്‍വേ സ്റ്റേഷന് സമീപം ബിഹാര്‍ സ്വദേശിയായ മൗലാന തൗസീഫ് റസാ മജ്ഹരി (30) എന്ന മദ്രസ അധ്യാപകനെ ഓടുന്ന ട്രെയിനില്‍നിന്ന് തളളിയിട്ട് കൊലപ്പെടുത്തിയിരുന്നു.
കള്ളനെന്ന് ആരോപിച്ച് തന്നെ ഒരു സംഘം ആളുകള്‍ ആക്രമിച്ചുവെന്നും കള്ളനല്ല മദ്രസ അധ്യാപകനാണെന്ന് പറഞ്ഞിരുന്നുവെന്നും തൗസിഫ് റാസ കൊല്ലപ്പെടുന്നതിന് മുമ്പ് ഭാര്യയ്ക്ക് ചെയ്ത വീഡിയോ കോളില്‍ പറഞ്ഞിരുന്നു.
Content Highlight: Muslim student brutally beaten on train after refusing invitation to drink alcohol.