| Wednesday, 6th May 2026, 8:10 am

ആടിന്റെ തലയറുത്ത് പ്രതിഷേധിച്ചും കെ.ടി ജലീലിന്റെ മൃദദേഹമുണ്ടാക്കിയും ആഹ്‌ളാദ പ്രകനവുമായി മുസ്‌ലിം ലീഗ്

നിഷാന. വി.വി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള മുസ്‌ലിം ലീഗിന്റെ ആഹ്‌ളാദ പ്രകടനത്തില്‍ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകര്‍.

കെ.ടി ജലീലിന്റെ മൃദദേഹമുണ്ടാക്കി കാറിന്റെ മുകളില്‍ പ്രദര്‍പ്പിച്ചും ലീഗ് പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയിട്ടുണ്ട്.

തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യു.ഡി.എഫിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെയായിരുന്നു സംഭവം.

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയിലാണ് ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രദര്‍ശിപ്പിച്ചത്.

യൂത്ത് ലീഗ് പെരുന്നല്ലൂര്‍ സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പ്പൊടി മച്ചിങ്ങള്‍ റാഫി, വാല്‍പ്പറമ്പില്‍ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തിരിക്കുന്നത്.

ശേഷം ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിച്ചത്. കൂടാതെ കെ.ടി ജലീലിന്റെ മൃദദേഹം ഉണ്ടാക്കിയുള്ള ആഹ്‌ളാദ പ്രകടനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Content Highlight: Muslim League celebrates by beheading a goat and dismembering KT Jaleel’s body

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more