കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിൽ ചാണക വെള്ളം തളിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ. തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം.
എസ്.സി വിഭാഗത്തിൽപ്പെടുന്ന പേരാമ്പ്രയിലെ സി.പി.ഐ.എം മുതിർന്ന നേതാവായ ഉണ്ണി വേങ്ങേരിയായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നത്.
അദ്ദേഹം എസ്.സി വിഭാഗത്തിൽപ്പെടുന്ന ആയാളായതുകൊണ്ടാണ് ചാണകവെള്ളം തളിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
ചങ്ങരോത്തുള്ള ഫൈസൽ, സുബൈർ എന്നീ ലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസിൽ ചാണക വെള്ളം തളിച്ചതെന്നാണ് ആരോപണം.
എന്നാല്‍ തങ്ങള്‍ ചാണകവെള്ളമല്ല, വെറും പച്ചവെള്ളമാണ് തളിച്ചതെന്നായിരുന്നു മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ ഒരു ആഘോഷം യു.ഡി.എഫിന്റെ അറിവോടെ ആയിരുന്നില്ലെന്നും ലീഗ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.
എൽ.ഡി.എഫിൽ നിന്നും 19 സീറ്റാണ് ചങ്ങരോത്ത് പഞ്ചായത്തിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തത്.
Content Highlight: Muslim League activists clean the panchayat office by sprinkling cow dung water during a joyous demonstration in Kozhikode