| Friday, 4th September 2015, 12:12 am

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന മുസ്‌ലിം ദമ്പതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം: തൊഗാഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന മുസ്‌ലിം ദമ്പതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന പരാമര്‍ശവുമായി പ്രവീണ്‍ തൊഗാഡിയ രംഗത്ത്. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെഴുതിയ ഒരു ലേഖനത്തിലാണ് തൊഗാഡിയയുടെ പുതിയ പരാമര്‍ശം. ഇത്തരക്കാര്‍ക്ക് തൊഴിലും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കണമെന്നും  തൊഗാഡിയ പറയുന്നു.

400 വര്‍ഷത്തോളമുണ്ടായിരുന്ന മുസ്‌ലിം ഭരണം ഭാരതത്തിന്റെ വളര്‍ച്ചയെയും സംസ്‌കാരത്തെയും തകര്‍ത്തുവെന്നും തൊഗാഡിയ തന്റെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ജനസംഖ്യാ ജിഹാദിനെതിരെ അണിനിരക്കണം, ഇല്ലെങ്കില്‍ ഇന്ത്യ മുസ്‌ലിം രാജ്യമാകുമെന്നും അദ്ദേഹം പറയുന്നു. നേരത്തെ രണ്ട് കുട്ടികള്‍ മാത്രമുള്ള ഹിന്ദു രക്ഷിതാക്കളെ ശിക്ഷിക്കണമെന്ന പരാമര്‍ശം തൊഗാഡിയ നടത്തിയിരുന്നു.

അടുത്തകാലത്തായി ന്യൂനപക്ഷ ജനസംഖ്യ ഹിന്ദുക്കള്‍ക്ക് ഭീഷണിയാവുന്നു എന്ന തരത്തിലുള്ള പരാമര്‍ശങ്ങളുയര്‍ത്തി ഹിന്ദു വര്‍ഗ്ഗീയ നേതാക്കള്‍ നിരന്തരമായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സാധ്വിപ്രാചിയും ബി.ജെ.പി എം.പിയായ  സാക്ഷിമഹാരാജുമെല്ലാം ഇത്തരത്തില്‍ വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ്.
അതേസമയം, രാജ്യത്തെ ജനസംഖ്യയില്‍ 25 ശതമാനത്തോളം മുസ്ലീംങ്ങളായതിനാല്‍ ന്യൂനപക്ഷപദവി നീക്കംചെയ്യണമെന്ന ആവശ്യവുമായി സാക്ഷി മാഹാരാജും രംഗത്ത് വന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more