| Tuesday, 17th December 2013, 12:20 pm

തസ്‌ലീമ നസ്‌റിന്റെ ടി.വി സീരിയലിനെതിരെ മുസ്‌ലീം പുരോഹിതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്‍ക്കത്ത: ബംഗാളി ടെലിവിഷനില്‍ ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ തിരക്കഥയൊരുക്കുന്ന സീരിയലിനെതിരെ മുസ്‌ലീം പുരോഹിതന്‍.

മതവികാരത്തെ വൃണപ്പെടുത്തുമെന്ന് കാണിച്ചാണ് പുരോഹിതന്‍ രംഗത്തെത്തിയിരിക്കുന്നത്.

ദുശഹോബാസ് എന്ന സീരിയലാണ് പുരോഹിതനെ പ്രകോപിപ്പിച്ചിരിക്കുന്നത്. തസ്‌ലീമ തരംതാണ പ്രശസ്തിക്ക് വേണ്ടിയാണ് സീരിയലൊരുക്കുന്നതെന്നാണ് പുരോഹിതന്റെ വാദം.

എന്നാല്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെയാണ് സീരിയലില്‍ അവതരിപ്പിക്കുന്നതെന്നാണ് തസ്‌ലീമ നസ്‌റിന്‍ പറയുന്നത്.

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും  അടിച്ചമര്‍ത്തലിനെ ചെറുക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് തന്റെ സീരിയലിലുള്ളതെന്നും തസ്‌ലീമ വ്യക്തമാക്കുന്നു.

ഡിസംബര്‍ 19 മുതല്‍ സീരിയല്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ബംഗാള്‍ ചാനലായ ആകാശ് ആതില്‍ രാത്രി 10 മണിക്കാണ് സീരിയല്‍.

We use cookies to give you the best possible experience. Learn more