ഇന്ന് മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ജേക്‌സ് ബിജോയ്. 2014ല്‍ പുറത്തിറങ്ങിയ ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ തുടങ്ങുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ജേക്‌സ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘രണം‘ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട വര്‍ക്കുകളില്‍ ഒന്നാണ്.
നരിവേട്ടയാണ് ജേക്‌സിന്റെ സംഗീതത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മിന്നല്‍വള എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കൈതപ്രത്തിന്റെ മോനഹരമായ വരികള്‍ക്ക് ശബ്ദം നല്‍കിയത് സിദ് ശ്രീറാമായിരുന്നു. ഇപ്പോള്‍ ട്രെന്‍ഡിങ് ആയി മാറിയ ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.
സിദ് ശ്രീറാമിനൊപ്പം തന്റെ നാലാമത്തെ പാട്ടാണിതെന്നും എല്ലാ പാട്ടും ഹിറ്റാണെന്നും ജേക്‌സ് പറയുന്നു. ഇഷ്‌കിലെ ‘പറയുവാന്‍ ഇതാദ്യമായി’ എന്ന പാട്ടിലൂടെയാണ് ആദ്യമായി തങ്ങള്‍ ഒരുമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ പാട്ട് സിദിനെക്കൊണ്ട് പാടിക്കാം എന്ന് പറഞ്ഞപ്പോള്‍ സംവിധായകനും മറ്റുള്ളവരും പുളിങ്കുന്നത്ത് നടക്കുന്ന റൊമാന്റിക് പാട്ടാണ്, മലയാളി മതിയെന്നാണ് പറഞ്ഞതെന്നും വേറെ രണ്ട് ഗായകരെക്കൊണ്ട് പാടിച്ച ശേഷമാണ് സിദിനെ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് വാക്കുകളുടെ കാര്യത്തില്‍ ചില നിര്‍ബന്ധങ്ങളുണ്ടെന്നും എഴുതിയ വാക്ക് മാറ്റാന്‍ പറഞ്ഞാല്‍ കൈതപ്രത്തിന് ഇഷ്ടമാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നുവെന്നും ജേക്‌സ് പറയുന്നു. പക്ഷേ, അദ്ദേഹം നല്ല കൂളായിരുന്നുവെന്നും ഒന്നരമണിക്കൂര്‍കൊണ്ട് പാട്ടെഴുതിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.
‘സിദ് ശ്രീറാമിനൊപ്പം എന്റെ നാലാമത്തെ പാട്ടാണിത്. എല്ലാ പാട്ടും ഹിറ്റാണ്. ഇഷ്‌കിലെ ‘പറയുവാന്‍ ഇതാദ്യമായി’ എന്ന പാട്ടാണ് ആദ്യമായി ഞങ്ങള്‍ ഒരുമിച്ചത്. ഈ പാട്ട് സിദ്ദിനെക്കൊണ്ട് പാടിക്കാം എന്ന് പറഞ്ഞപ്പോള്‍ സംവിധായകനും മറ്റുള്ളവരും പുളിങ്കുന്നത്ത് നടക്കുന്ന റൊമാന്റിക് സോങ്ങല്ലേ, മലയാളി മതി എന്ന് പറഞ്ഞു. വേറെ രണ്ട് ഗായകരെക്കൊണ്ട് പാടിച്ച ശേഷമാണ് സിദിനെ വിളിച്ചത്.
പിന്നെ പാട്ടിന് കൈതപ്രം സാറിന്റെ വരികളാണ്. എനിക്ക് വാക്കുകളുടെ കാര്യത്തില്‍ ചില നിര്‍ബന്ധങ്ങളുണ്ട്. എഴുതിയ വാക്ക് മാറ്റാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് ഇഷ്ടമാകുമോ എന്നായിരുന്നു ആശങ്ക. പക്ഷേ, അദ്ദേഹം കൂളായിരുന്നു. ഒന്നരമണിക്കൂര്‍കൊണ്ട് പാട്ടെഴുതിത്തന്നു. ആ പാട്ട് കേറി കൊളുത്തി,’ ജേക്‌സ് ബിജോയ് പറയുന്നു.
Content Highlight: Music director Jakes Bejoy talks about the song Minnalvala from Narivetta