| Monday, 13th February 2017, 1:55 pm

'അസ്തമിച്ചിട്ടില്ല ഇര്‍ഫാന്‍ പത്താന്‍'; മുഷ്താഖ് ട്രോഫിയില്‍ വെസ്റ്റ് സോണിനെ പിടിച്ചു കെട്ടി പത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സയ്യിദ് മുഷ്താഖ് അലി ഇന്റര്‍ സോണ്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വെസ്റ്റ് സോണിനെ നോര്‍ത്ത് സോണ്‍ 108 റണ്‍സില്‍ തളച്ചു. ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ബൗളിംങ് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു നോര്‍ത്ത് സോണിന്റെ പ്രകടനം.


Also read ‘ട്രംപ് ലക്ഷണമൊത്ത നുണയനാണ്’; യു.എസിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് 


നാല് ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് മുന്‍നിര താരങ്ങളുടെ വിക്കറ്റുകളാണ് പത്താന്‍ സ്വന്തമാക്കിയത്. ഏറെ നാളായി ഇന്ത്യന്‍ ടീമിനു പുറത്ത് നില്‍ക്കുന്ന താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള പ്രതീക്ഷകള്‍ക്ക് കരുത്തു പകരുന്ന മത്സരമായിരുന്നു ഇന്നത്തേത്. 108 റണ്‍സിന് പുറത്തായ നോര്‍ത്ത് സോണ്‍ ടീമില്‍ 60 റണ്‍സും ടീമിനു പുറത്തായ മറ്റൊരു ഇന്ത്യന്‍ താരമായ ഗൗതം ഗംഭീറിന്റെ ബാറ്റില്‍ നിന്നായിരുന്നു.

ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, യുവരാജ് സിംങ് എന്നീ മൂന്ന് മുന്‍ നിര താരങ്ങളുടെ വിക്കറ്റുകളാണ് പത്താന്‍ സ്വന്തമാക്കിയത്. മികച്ച ഫോമിലുള്ള യുവരാജിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ തിരിച്ചയക്കാനും പത്താനു കഴിഞ്ഞു. ധവാന്‍ മൂന്നും പന്ത് രണ്ടും റണ്‍സുകളുമായാണ് പത്താന്റെ ബൗളിങ് മികവിന് മുന്നില്‍ അടിയറവ് പറഞ്ഞത്.

തന്റെ മൂന്നാമത്തെ ഓവറില്‍ പന്തിനെയും യുവരാജിനെയും പുറത്താക്കി ഹാട്രിക്കിനടുത്തെത്തിയ താരത്തിന് നേട്ടം കൈവരിക്കാനായില്ല. ലോക ക്രിക്കറ്റില്‍ ടെസ്റ്റില്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് കരസ്ഥമാക്കിയ താരമെന്ന റെക്കോഡ് ഇപ്പോഴും ഇര്‍ഫാന്റെ പേരിലാണ് പാക്കിസ്ഥാനെതിരെയായിരുന്നു താരത്തിന്റെ ഈ റെക്കോര്‍ഡ് പ്രകടനം. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും അവസരം നഷ്ടമായ താരത്തെ പിന്നീട് സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more