ഈയിടെയായി മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലെന്ന പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മുരളി ഗോപിയുടെ ചിത്രങ്ങളില്‍ അത്തരത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലെന്ന പരാതികള്‍ ഉയരാറില്ല.
ഈ നീക്കം മനപൂര്‍വമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുരളി ഗോപി. നമുക്ക് മനപൂര്‍വമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അത് സ്വാഭാവികമായി നടക്കുന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്.
‘ഒരു സിനിമ ചെയ്യുമ്പോഴും ഒരു കഥ എഴുതുമ്പോഴും ‘ഞാനൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുകയാണ്’ എന്ന് പറഞ്ഞ് പേനയെടുക്കാന്‍ ഒരിക്കലും സാധിക്കില്ല. അത് സ്വാഭാവികമായി നടക്കുന്നതാണ്.
താനൊരു രാഷ്ട്രീയക്കാരനല്ലെന്നും താന്‍ സോഷ്യല്‍ ഒബ്സെര്‍വര്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.
താന്‍ നാളെ രാഷ്ട്രീക്കാരനാകില്ലെന്നും രാഷ്ട്രീയക്കാരനായി ഇറങ്ങിയാല്‍ ആ നിമിഷം ആര്‍ട്ടിസ്റ്റിക്കായ എല്ലാ കാര്യങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല, താന്‍ ആര്‍ട്ടിസ്റ്റിക്കായ എല്ലാ കാര്യങ്ങളും നിര്‍ത്തേണ്ട ആവശ്യം വരുമെന്നും മുരളി പറയുന്നു.
കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരു ആര്‍ട്ടിസ്റ്റായിരിക്കാന്‍ സാധിക്കില്ലെന്നാണ് മുരളി ഗോപി പറയുന്നത്. നമ്മുടെ ശബ്ദത്തിന് യാതൊരു വിലയും ആധികാരികതയും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Murali Gopy Talks About Strong Female Characters In Cinema