| Monday, 2nd February 2026, 7:43 am

അങ്ങനെ ചെയ്യുമ്പോള്‍ അവരെ ബഹുമാനിക്കാത്തത് പോലെ തോന്നും; ഞാന്‍ റീമേക്കിന്റെ ആരാധകനല്ല: മുരളി ഗോപി

ഐറിന്‍ മരിയ ആന്റണി

മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് മുരളി ഗോപി. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൂസിഫര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ തൊട്ടാല്‍ പൊള്ളുന്ന രാഷ്ട്രീയത്തെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ലൂസിഫററിന്റെ രണ്ടാം ഭാഗമായെത്തിയ എമ്പുരാനാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ വന്ന അവസാനത്തെ സിനിമ. ഇപ്പോള്‍ ക്യൂ സ്‌റ്റേുഡിയോയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ റീമേക്ക് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘വ്യക്തിപരമായി സിനിമ റിമേക്ക് ചെയ്യുന്നതിന്റെ ഒരു ഫാനല്ല ഞാന്‍. ഒരു ക്ലാസിക്കല്‍ സിനിമയെ റീമേക്ക് ചെയ്യുമ്പോള്‍ ടെക്‌നിക്കലി കുറച്ചുകൂടി പെര്‍ഫെക്ടായി ചെയ്യാന്‍ കഴിയുമെന്ന് അല്ലാതെ മറ്റൊന്നും ഇല്ല. സിനിമയുടെ ഒറിജിനല്‍ മേക്കേഴ്‌സിനെ ഡിസ്‌റെസ്‌പെക്ട് ചെയ്യുന്നത് പോലെയാണ് റീമേക്ക് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്.

റീമേക്ക് ചെയ്ത സിനിമ പുതിയതലമുറ കാണുമ്പോള്‍ ടെക്‌നിക്കലി കുറച്ച് നല്ലതായതുകൊണ്ട് പുതിയതാണ് മികച്ചതെന്ന് അവര്‍ പറയും. പക്ഷേ അത് മറ്റ് സിനിമക്കുള്ള ഒരു ട്രിബ്യൂട്ടായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഒറിജിനല്‍ അങ്ങനെ തന്നെ നിലനില്‍ക്കണം അതിനെ റീമേക്ക് ചെയ്യാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല,’ മുരളി ഗോപി പറയുന്നു.

നൊസ്റ്റാള്‍ജിയ റീവിസിറ്റ് ചെയ്യുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണെന്നും കേട്ട് മറന്ന, കണ്ട് മറന്ന കാര്യം നമ്മളുടെ മുന്നില്‍ വേറൊരു രൂപത്തില്‍ കാണുവാനും രസിക്കുവാനും നമുക്ക് ഇഷ്ടമാണെന്നുെ മുരളി ഗോപി പറയുന്നു. കേരളം നൊസ്റ്റാള്‍ജിയ നന്നായി ഫീഡ് ചെയ്യുന്ന ഒരു സംസ്ഥാനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിനയിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ എഴുത്തിനായി തനിക്ക് കൂടുതല്‍ സമയം എടുക്കാറുണ്ടെന്നും മുരളി ഗോപി പറയുന്നു. അതിനാല്‍ അഭിനയത്തില്‍ ഒരുപാട് ഗ്യാപ്പ് ഉണ്ടാകാറുണ്ടെന്നും ഇപ്പോള്‍ അത് മാറ്റി കൊണ്ടുവരാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Murali Gopi talks about remake films

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more