| Sunday, 20th July 2025, 2:02 pm

ചില നടന്മാര്‍ക്ക് നമ്മള്‍ ഉദ്ദേശിച്ചതിനേക്കാള്‍ മുകളില്‍ കഥാപാത്രത്തെ കൊണ്ട് ചെന്നെത്തിക്കാന്‍ സാധിക്കും: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലൂടെ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്നതാണ്. അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ ശ്രദ്ധേയനാണ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രസികന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നത്. അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ ശ്രദ്ധേയനാണ്.

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒടുവില്‍ പുറത്തിറങ്ങിയ എമ്പുരാനിലെ ചില സീനുകള്‍ വിവാദത്തിനിടയാക്കുകയും പിന്നീട് ആ സീന്‍ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ കഥാപാത്രങ്ങള്‍ എഴുതിവെച്ചതുപോലെ പെരുമാറണമെന്ന കാര്യത്തില്‍ കണിശക്കാരനാണോ താനെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മുരളി ഗോപി.

ഓരോ എഴുത്തുകാരും എഴുതി വെച്ച കഥാപാത്രങ്ങളെ പറ്റി വ്യക്തമായ ഒരു ധാരണയുണ്ടാകുമെന്നും അഭിനേതാക്കള്‍ ഷോട്ടില്‍ ഇംപ്രവൈസ് ചെയ്യുന്നതു ശരിയാണോ എന്ന് ചോദിച്ചാല്‍, അത് ആപേക്ഷികമാണെന്നാണ് തന്റെ ഉത്തരമെന്നും മുരളി ഗോപി പറയുന്നു. ചില മഹാനടന്മാര്‍ക്ക് നമ്മള്‍ ഉദ്ദേശിച്ചതിനേക്കാള്‍ മുകളില്‍ കഥാപാത്രത്തെ കൊണ്ടു ചെന്നെത്തിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കഥാപാത്രത്തിന്റെ വ്യാകരണത്തിന് ഉതകാത്ത ഇംപ്രവൈസേഷന്‍സ് അതിനെ പാടെ തകര്‍ത്തു കളയാനും കാരണമാകമെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരുടെ ഇംപ്രവൈസേഷനുകള്‍ ഒരു കഥാപാത്രത്തിന്റെ മാറ്റു കൂട്ടുന്നോ കുറയ്ക്കുന്നോ എന്ന് തീരുമാനിക്കേണ്ടത് സംവിധായകനും എഴുത്തുക്കാരനമാണെന്നും മുരളി ഗോപി പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ എഴുത്തുകാരും എഴുതി വച്ച, വരച്ചിട്ട, കഥാപാത്രങ്ങളെ പറ്റി വ്യക്തമായ ഒരു ധാരണയുണ്ടാകും. അഭിനേതാക്കള്‍ ഷോട്ടില്‍ ഇംപ്രവൈസ് ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ചാല്‍, അത് ആപേക്ഷികമാണ് എന്നാണ് എന്റെ ഉത്തരം. ചില മഹാനടന്മാര്‍ക്ക് നമ്മള്‍ ഉദ്ദേശിച്ചതിനേക്കാള്‍ മുകളില്‍ കഥാപാത്രത്തെ കൊണ്ടു ചെന്നെത്തിക്കാന്‍ സാധിക്കും.

അതുപോലെ തന്നെ, കഥാപാത്രത്തിന്റെ വ്യാകരണത്തിന് ഉതകാത്ത ഇംപ്രവൈസേഷന്‍സ് അതിനെ പാടെ തകര്‍ത്തു കളയാനും കാരണമാകും. കലാകാരന്മാരുടെ ഇംപ്രവൈസേഷനുകള്‍ ഒരു കഥാപാത്രത്തിന്റെ മാറ്റു കൂട്ടുന്നോ കുറയ്ക്കുന്നോ എന്ന് തീരുമാനിക്കേണ്ടത് സംവിധായകനും എഴുത്തുക്കാരനമാണ്,’മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopi responding to the question of whether he is strict about behaving as his characters are written.

We use cookies to give you the best possible experience. Learn more