| Sunday, 5th November 2017, 4:22 pm

ഇരകളെ സൃഷ്ടിക്കുന്ന ''വികസന''ത്തിന്റെ പേര് വികസനം എന്നല്ല ''പുഞ്ചിരിക്കുന്ന കടുംകൈ''എന്നാണ് : മുരളീ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനങ്ങളുമായി സമവായം സൃഷ്ടിക്കാതെ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ഇരകളെ മാത്രമേ സൃഷ്ടിക്കുകയുള്ളൂവെന്ന് നടന്‍ മുരളീ ഗോപി. ഇരകളെ സൃഷ്ടിക്കുന്ന “”വികസന””ത്തിന്റെ പേര് വികസനം എന്നല്ല, പുഞ്ചിരിക്കുന്ന കടുംകൈ എന്നാണെന്നും മുരളീഗോപി പറയുന്നു.

കേരളത്തില്‍ വിവിധയിടങ്ങളില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കെതിരെ സമരം നടക്കുന്ന സാഹചര്യത്തിലാണ് മുരളീ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

“വികസനം”” ആരുടെ നെഞ്ചിലൂടെയാണോ, അവരുമായി സമവായം സ്ഥാപിക്കാതെ അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ അവിടെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളെ സൃഷ്ടിക്കുന്ന “”വികസന””ത്തിന്റെ പേര് വികസനം എന്നല്ല, “പുഞ്ചിരിക്കുന്ന കടുംകൈ” എന്നാണ്.

We use cookies to give you the best possible experience. Learn more