കൂലിവര്‍ധിപ്പിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കില്ലെന്ന് മന്ത്രിമാരായ ഷിബുബേബിജോണും ആര്യാടന്‍ മുഹമ്മദും പറഞ്ഞു. 2006 ലെ വിജ്ഞാപനം തന്നെ കോടതി തടഞ്ഞ് വെച്ചിരിക്കുകയാണെന്നും പ്രശ്‌നത്തില്‍ സമവായവുകയേ നിവൃത്തിയുള്ളൂവെന്നും അവര്‍ പറഞ്ഞു.
അതേസമയം നാലാം പി.എല്‍സി യോഗവും അലസി പിരിഞ്ഞതോടെ തൊഴിലാളികള്‍ രോഷാകുലരായിരിക്കുകയാണ്. തങ്ങള്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നാണ് സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം. പൊമ്പിളെ ഒരുമൈ പ്രവര്‍ത്തകരും ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇനി കാത്തിരിക്കാനാവില്ലൈന്നും ഉടന്‍ തീരുമാനമുണ്ടാകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോ!ഡ് ഉപരോധം തുടങ്ങുന്നതിന് പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തിരിച്ചേല്‍പ്പിക്കും. അവശ്യസര്‍വീസുകളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെയും മാനേജ്‌മെന്റിനെതിരെയും ശക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് മൂന്നാറില്‍ റോഡ് ഉപരോധിക്കുകയാണ് പൊമ്പിളെ ഒരുമൈ പ്രവര്‍ത്തകര്‍. സമരം ശക്തമാക്കുന്നതോടെ വി.എസ് അടക്കമുള്ള നേതാക്കള്‍ മൂന്നാറിലെത്താനാണ് സാധ്യത.
തോട്ടം തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി നിയമസഭായോഗം വിളിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ ആളെ കൂട്ടി താന്‍ തൊഴിലാളികള്‍ക്കൊപ്പം സമരത്തിനിറങ്ങുമെന്നും വി.എസ് ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ മൂന്നാര്‍ വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യമേറാനാണ് സാധ്യത.