| Thursday, 27th September 2012, 9:00 am

മുണ്ടൂരില്‍ അച്ചടക്ക നടപടി നിലനില്‍ക്കുന്നുവെന്ന് എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: മുണ്ടൂര്‍ വിഷയത്തില്‍ സിപിഎമ്മിന്റെ അന്തിമ തീരുമാനമായിട്ടിലെന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. എല്ലാ കാര്യവും പാര്‍ട്ടി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും വിഎസ് പറഞ്ഞു.

അതേസമയം, മുണ്ടൂര്‍ ഏരിയ സെക്രട്ടറി പി.എ ഗോകുല്‍ദാസിനെ ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയ അച്ചടക്ക നടപടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍ പറഞ്ഞു.എളമരം കരീം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ നടപടി പുന:പരിശോധിക്കൂ. മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്നും മുണ്ടൂരിലെ സഖാക്കളെ വര്‍ഗ വഞ്ചകര്‍ക്ക് വിട്ടുകൊടുക്കില്ലെന്നും എ. കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more