| Wednesday, 20th September 2017, 9:07 pm

ഹീറോയില്‍ നിന്നും സീറോയിലേക്ക്; ചെക്ക് കേസിലും വാതുവെപ്പിലും കുടുങ്ങി ജീവിതത്തില്‍ പേസ് നഷ്ടമായി മുനാഫ് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ക്രിക്കറ്റ് അങ്ങനെയാണ് ചിലപ്പോള്‍ മാറോട് ചേര്‍ക്കും ചിലപ്പോള്‍ ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കും. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും വിസ്മൃതിയിലേക്ക് ആണ്ടു പോയ നിരവധി പേരെ നാം കണ്ടിട്ടുണ്ട്. സഹിക്കാനാവത്തതാണ് പലപ്പോഴും ആരാധകര്‍ക്ക് ആ കാഴ്ച്ച. അത്തരത്തിലൊന്നിന് കൂടി ക്രിക്കറ്റ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ്.

ഇന്ത്യയുടെ ലോകകപ്പ് ഹീറോയില്‍ നിന്നും മുനാഫ് പട്ടേലെന്ന പേസര്‍ പതിച്ചത് ജീവിത ദുരിതത്തിലേക്കായിരുന്നു. 2011 ല്‍ ചരിത്രം കുറിച്ച് ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യയുടെ പേസ് ബൗളിംഗിന്റെ കുന്തമുനയായിരുന്നു മുനാഫ്. എന്നാല്‍ പിന്നീട് ആ പന്തുകള്‍ക്ക് വേഗം നഷ്ടമാവുകയായിരുന്നു. അതോടെ മുനാഫ് ടീമില്‍ നിന്നും പുറത്തായി.


Also Read:  താങ്കള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്നാണ് രാജ്യത്തിനറിയേണ്ടത്; വ്യാജ അവകാശവാദം നടത്തിയ അര്‍ണബിനോട് രജദീപ് സര്‍ദേശായി


പിന്നീട് ഒരു തിരിച്ചു വരവിന് മുനാഫിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം ചെക്ക് കേസില്‍ കുടുങ്ങിയിരിക്കുകയാണ് മുനാഫ്. ദല്‍ഹിക്കാരനായ ഒരു ബിസിനസുകാരനുമായുള്ള ഇടപാടാണ് കേസില്‍ അവസാനിച്ചത്.

മാച്ച് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് നടന്ന ഫ്‌ളാറ്റ് തട്ടിപ്പിലും മുനാഫിന് പങ്കുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മുനാഫിന്റെ ഇപ്പോഴത്തെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരിക്കല്‍ സഹീറിനൊപ്പം ലോകോത്തര താരങ്ങളെ വിറപ്പിച്ച പേസ് കൂട്ടുകെട്ടിലെ താരത്തിന്റെ ദുരവസ്ഥയില്‍ ആരാധകരെല്ലാം ഞെട്ടലിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more