| Monday, 28th September 2026, 8:52 am

ഒക്ടോബര്‍ രണ്ട് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്: അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സി.ജെ.പി

നിഷാന. വി.വി

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്താനിരുന്ന സമരത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്. ഒക്ടോബര്‍ രണ്ടിന് ശിവാജി മൈതാനത്ത് നടത്താനിരുന്ന പ്രതിഷേധത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. അനുമതി കിട്ടാത്ത സാഹചര്യത്തില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു.

ശിവാജി പാര്‍ക്കില്‍ കായിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ അല്ലാതെ മറ്റൊന്നും നടത്തരുതെന്ന 2013ലെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.

കൂടാതെ പരിപാടി നടത്തുന്നതിന് സംഘാടകര്‍ അനുമതി തേടിയിട്ടില്ലെന്നും ഗതാഗത തടസമുണ്ടാകുമെന്നും പൊലീസ് പറയുന്നു. എന്നാല്‍ എന്ത് വന്നാലും ഒക്ടോബര്‍ രണ്ടിന് തങ്ങള്‍ സമരം നടത്തുമെന്നും വേണ്ടി വന്നാല്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു.

‘പൗരന്മാരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. അനുമതി നിഷേധിച്ചുള്ള പൊലീസിന്റെ നോട്ടീസ് ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. എന്ത് വന്നാലും പ്രതിഷേധം നടത്തും,’ ദീപ്‌കെ പറഞ്ഞു.

Content Highlight:Mumbai Police deny permission for October 2 protest; CJP says move to suppress dissent will not be accepted.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more