| Thursday, 11th April 2019, 12:17 am

പൊള്ളലേറ്റ് പഞ്ചാബ്; ആവേശം അവസാന പന്തുവരെ; രാഹുലിന്റെ സെഞ്ചുറി പാഴായി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ക്യാപ്റ്റനായി കളത്തിലിറങ്ങിയ കീറണ്‍ പൊള്ളാര്‍ഡിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിനു ത്രസിപ്പിക്കുന്ന ജയം. ഐ.പി.എല്ലില്‍ സീസണിലെ അഞ്ചാം ജയവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ് പോയന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി.

198 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്ത്യന്‍സ് പൊള്ളാര്‍ഡിന്റെ (31 പന്തില്‍ 83) ബാറ്റിങ് മികവില്‍ അവസാന ഓവര്‍ വരെ ആവേശമുയര്‍ത്തി. അങ്കിത് രാജ്പുത്ത് എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് നോബാളായിരുന്നെങ്കിലും ബൗണ്ടറി നേടിയ പൊള്ളാര്‍ഡ് ഫ്രീ ഹിറ്റിലും അതാവര്‍ത്തിച്ചു. എന്നാല്‍ രണ്ടാം ബോളില്‍ പൊള്ളാര്‍ഡ് മടങ്ങി. പക്ഷേ, അവസാന പന്തില്‍ അല്‍സാരി ജോസഫ് രണ്ട് റണ്‍ ഓടിയെടുത്താണ് മുംബൈക്കു വിജയം സമ്മാനിച്ചത്.

പഞ്ചാബിനുവേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ ലോകേഷ് രാഹുല്‍ (64 പന്തില്‍ 100), ക്രിസ് ഗെയ്ല്‍ (36 പന്തില്‍ 63) എന്നിവര്‍ കളംനിറഞ്ഞു കളിച്ചപ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 197 റണ്‍സെടുക്കാന്‍ പഞ്ചാബിനായി. മുംബൈക്കു വേണ്ടി ഹാര്‍ദിക് പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Stories

We use cookies to give you the best possible experience. Learn more